പെ​റു​വി​ൽ ബ​സ് അ​പ​ക​ടം; 20 മ​ര​ണം
Tuesday, April 13, 2021 8:13 AM IST
ലി​മ: പെ​റു​വി​ലു​ണ്ടാ​യ ബ​സ് അ​പ​ട​ക​ത്തി​ൽ 20 പേ​ർ മ​രി​ച്ചു. 14 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ട​ക്ക​ൻ അ​ൻ​കാ​ഷ് മേ​ഖ​ല​യി​ലെ സി​ഹു​വാ​സ് പ്ര​വി​ശ്യ​യി​ൽ പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നി​യ​ന്ത്ര​ണം വി​ട്ട ബ​സ് ത​ല​കീ​ഴ​യാ​യി മ​റി​യു​ക​യാ​യി​രു​ന്നു. 18 പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. ഫ​മ ടൂ​ർ​സ് എ​സ്എ ക​ന്പ​നി​യു​ടെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഞാ​യ​റാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു ചെ​യ്ത​ശേ​ഷം ഹു​വാ​ൻ​ചൈ​ലോ, പ​രോ​ബാം​ബ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ചിം​ബോ​ട്ടി​ലേ​ക്കും ലി​മ​യി​ലേ​ക്കും മ​ട​ങ്ങി​യ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തെ​ന്ന് പ്രാ​ദേ​ശി​ക റോ​ഡി​യോ റി​പ്പോ​ർ​ട്ട് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.