മനുഷ്യാവകാശ കമ്മീഷൻ എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലെന്ന് മുഖ്യമന്ത്രി
Tuesday, April 24, 2018 12:07 PM IST
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ പി. മോഹൻദാസിനെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യാവകാശ കമ്മീഷൻ എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലാണ്. കമ്മീഷൻ കമ്മീഷന്‍റെ പണിയെടുത്താൽ മതിയെന്നും മന്ത്രിസഭാ യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

വരാപ്പുഴയില്‍ ശ്രീജിത്തിന്‍റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് അന്വേഷണം തൃപ്തികരമല്ലെന്ന് കമ്മീഷൻ ചെയർമാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനമുണ്ടായത്. നേരത്തേയുള്ള രാഷ്ട്രീയ നിലപാടിന്‍റെ ഭാഗമായി കമ്മീഷൻ ചെയർമാൻ അഭിപ്രായം പറയരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം ദൗർഭാഗ്യകരമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിന്‍റെ അന്വേഷണം ഫലപ്രദമായാണ് നടക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പോലീസുകാർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ അവർക്കെതിരേയും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...