ബം​ഗ്ലാ​ദേ​ശി​ലെ പ്ര​ഥ​മ ഹി​ന്ദു ചീ​ഫ് ജ​സ്റ്റീ​സ് അഴിമതിക്കേസില്‍ രാ​ജി​വ​ച്ചു
Saturday, November 11, 2017 12:52 PM IST
ധാ​ക്ക: അ​ഴി​മ​തി ആ​രോ​പ​ണം നേ​രി​ടു​ന്ന ബം​ഗ്ലാ​ദേ​ശ് ചീ​ഫ് ജ​സ്റ്റീ​സ് രാ​ജി​വ​ച്ചു. ബം​ഗ്ലാ​ദേ​ശി​ലെ ആ​ദ്യ ഹി​ന്ദു ചീ​ഫ് ജ​സ്റ്റീ​സാ​യ സു​രേ​ന്ദ്ര കു​മാ​ർ സി​ൻ​ഹ​യാ​ണ് രാ​ജി സ​മ​ർ​പ്പി​ച്ച​ത്.

ഒ​രു സു​പ്രീം കോ​ട​തി വി​ധി​യു​ടെ പേ​രി​ൽ സ​ർ​ക്കാ​രും ജ​സ്റ്റീ​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി​രു​ന്നു. ഇതേതുടര്‍ന്ന് അദ്ദേഹം ഒരു മാസമായി അവധിയിലായിരുന്നു. രാ​ജ്യ​ത്തി​ന്‍റെ 21മ​ത് ചീ​ഫ് ജ​സ്റ്റീ​സാ​യി 2015 ജ​നു​വ​രി​യി​ലാ​ണ് സി​ൻ​ഹ ചു​മ​ത​ല​യേ​റ്റ​ത്. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​യി​ൽ വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹം രാ​ജി​വ​യ്ക്കു​ന്ന​ത്.

സി​ൻ​ഹ​യു​ടെ രാ​ജി​ക്ക​ത്ത് ല​ഭി​ച്ച​താ​യി പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​രം സ്ഥി​രീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...