പോലീസ് കസ്റ്റഡിയിലെടുത്തയാൾ ഞരന്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
Sunday, May 27, 2018 1:59 AM IST
വൈക്കം: കോട്ടയത്ത് പോലീസ് കസ്റ്റഡിയിലെടുത്തയാൾ കഴുത്തിലെ ഞരന്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഭാര്യയെ മർദിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത വൈക്കം സ്വദേശി ജയകുമാറാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ ശു​​ചി​മു​​റി​​യി​​ൽവച്ചു ബ്ലേ​​ഡി​​നു ക​​ഴു​​ത്തി​​ലും കൈ​​യി​​ലും മു​റി​വു​ണ്ടാ​ക്കി​യാ​ണ് ഇ​യാ​ൾ ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​ത്. ​​പോ​​ലീ​​സ് ഉ​​ട​​ൻ താ​​ലു​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചു പ്ര​​ഥ​​മശു​​ശ്രൂ​​ഷ​​യ്ക്കുശേ​​ഷം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. അ​​ടി​​യ​​ന്ത​ര ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വി​​ധേ​​യ​​നാ​​യ ഇ​​യാ​​ൾ അ​​പ​​ക​​ട​​നി​​ല ത​​ര​​ണം ചെ​​യ്തി​​ട്ടു​​ണ്ട്.

സം​ഭ​വ​ത്തി​ൽ വൈ​ക്കം സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ഉ​ൾ​പ്പെ​ടെ മൂ​ന്നു പോ​ലീ​സു​കാ​രെ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് സ​സ്പെ​ൻ​ഡു ചെ​യ്തു. വൈ​ക്കം ഡി​വൈ​എ​സ്പി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...