‘ദി ​ആ​ക്സി​ഡ​ന്‍റ​ൽ പ്രൈം ​മി​നി​സ്റ്റ​ർ’ സി​നി​മ​യ്ക്കു നേ​രെ ആ​ക്ര​മ​ണം; തി​യ​റ്റ​ർ അ​ടി​ച്ചു​ത​ക​ർ​ത്തു
Saturday, January 12, 2019 6:36 AM IST
കോ​ൽ​ക്ക​ത്ത: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​തം പ​റ​യു​ന്ന ‘ദി ​ആ​ക്സി​ഡ​ന്‍റ​ൽ പ്രൈം ​മി​നി​സ്റ്റ​ർ’ സി​നി​മ​യ്ക്കു നേ​രെ കോ​ൽ​ക്ക​ത്ത​യി​ൽ ആ​ക്ര​മ​ണം. സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ച തി​യ​റ്റ​ർ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​ടി​ച്ചു​ത​ക​ർ​ത്തു. വെ​ള്ളി​യാ​ഴ്ച കോ​ൽ​ക്ക​ത്ത​യി​ലെ ഒ​രു ഷോ​പ്പിം​ഗ് മാ​ളി​ലു​ള്ള മ​ൾ​ട്ടി​പ്ല​സ് തി​യ​റ്റ​റി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

മ​ധ്യ​കോ​ൽ​ക്ക​ത്ത​യി​ലെ ക്വ​സ്റ്റ് മാ​ളി​ൽ ഇ​നോ​ക്സ് മ​ൾ​ട്ടി​പ്ല​ക്സി​ൽ വൈ​കി​ട്ട് എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ കോ​ൺ‌​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ തി​യ​റ്റ​റി​ലേ​ക്ക് കൊ​ടി​യു​മാ​യി ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. തി​യ​റ്റ​റി​ൽ സി​നി​മ കാ​ണാ​ൻ എ​ത്തി​യ​വ​രെ അ​ക്ര​മി​ക​ൾ വി​ര​ട്ടി​യോ​ടി​ക്കു​ക​യും ചെ​യ്തു. സി​നി​മ ഒ​രി​ട​ത്തും പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആ​ക്ര​മ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​കേ​ഷ് സിം​ഗ് പ​റ​ഞ്ഞു.

2004–08 കാ​ല​യ​ള​വി​ൽ മ​ൻ​മോ​ഹ​ന്‍റെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്ന സ​ഞ്ജ​യ ബാ​രു​വി​ന്‍റെ പു​സ്ത​കം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണു ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.