"രാ​ജ്യ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​ര​നാ​കാ​ൻ’ ജാ​വേ​ദ് ഹ​ബീ​ബ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു
Tuesday, April 23, 2019 3:58 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ശ​സ്ത ഹെ​യ​ർ​സ്റ്റൈ​ലി​സ്റ്റ് ജാ​വേ​ദ് ഹ​ബീ​ബ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ലോ​ക​ത്തി​ലെ ത​ന്നെ മി​ക​ച്ച ഹെ​യ​ർ​സ്റ്റൈ​ലി​സ്റ്റു​ക​ളി​ൽ ഒ​രാ​ളെ​ന്ന് ഖ്യാ​തി നേ​ടി​യ​യാ​ളാ​ണ് ഹ​ബീ​ബ്. 550-ൽ ​അ​ധി​കം സ​ലൂ​ണു​ക​ളാ​ണ് രാ​ജ്യ​മെ​ന്പാ​ടും ഹ​ബീ​ബി​നു​ള്ള​ത്. ഇ​തി​ൽ മൂ​ന്നെ​ണ്ണം വി​ദേ​ശ​ത്താ​ണ്.

ഇ​ന്ന​ലെ വ​രെ മു​ടി​യു​ടെ കാ​വ​ൽ​ക്കാ​ര​ൻ മാ​ത്ര​മാ​യി​രു​ന്ന താ​ൻ ഇ​ന്നു മു​ത​ൽ രാ​ജ്യ​ത്തി​ന്‍റെ​യും കാ​വ​ൽ​ക്കാ​ര​നാ​യി മാ​റി​യെ​ന്ന് അം​ഗ​ത്വം സ്വീ​ക​രി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട ഹ​ബീ​ബ് പ​റ​ഞ്ഞു. ബി​ജെ​പി​യി​ൽ ചേ​രാ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഞ്ച് വ​ർ​ഷ​മാ​യി ന​ട​ത്തി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ൻ കാ​ണു​ക​യാ​യി​രു​ന്നെ​ന്നും ഹ​ബീ​ബ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.