വ്യാ​ജ​രേ​ഖ: ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് അ​തി​രൂ​പ​ത
Monday, May 20, 2019 4:55 PM IST
കൊ​ച്ചി: ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ പേ​രി​ൽ വ്യാ​ജ ബാ​ങ്ക് രേ​ഖ ച​മ​ച്ചെ​ന്ന കേ​സി​ൽ ഉ​ന്ന​ത​ല​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ​റ​ണാ​കു​ളം -അ​ങ്ക​മാ​ലി അ​തി​രൂ​പ​ത അ​ഡ്മി​നി​സ്ട്രേ​റ്റ​ർ മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത്. വ്യാ​ജ​രേ​ഖ വി​വാ​ദം സം​ബ​ന്ധി​ച്ചു വി​ളി​ച്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

രേ​ഖ​യെ​ക്കു​റി​ച്ചു​ള്ള നി​ജ​സ്ഥി​തി വ്യ​ക്ത​മാ​കാ​ൻ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ഇ​പ്പോ​ഴു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്തി​യി​ല്ല. ജു​ഡി​ഷ്യ​ൽ അ​ന്വേ​ഷ​ണ​മോ സി​ബി​ഐ അ​ന്വേ​ഷ​ണ​മോ പോ​ലെ ഉ​യ​ർ​ന്ന ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം വ​രു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ഫാ.​കു​ര്യാ​ക്കോ​സ് മു​ണ്ടാ​ട​ൻ പ​റ​ഞ്ഞു.

സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ആ​ദി​ത്യ​യു​ടെ പി​താ​വ് എന്നിവരടക്കം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.