വ്യാ​ജ​രേ​ഖാ കേ​സ്: സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നു മീ​ഡി​യ ക​മ്മീ​ഷ​ൻ
Wednesday, May 22, 2019 8:00 PM IST
കൊ​ച്ചി: സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്കെ​തി​രേ​യു​ള്ള വ്യാ​ജ രേ​ഖ സം​ബ​ന്ധി​ച്ച കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നു സീ​റോ മ​ല​ബാ​ർ മീ​ഡി​യാ ക​മ്മീ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ്യാ​ജ​രേ​ഖ​യു​ടെ ഉ​റ​വി​ട​വും അ​തി​നു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന​യും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു വി​ധേ​യ​മാ​ക്ക​ണം.

വ്യാ​ജ​രേ​ഖ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു തീ​രു​മാ​നി​ക്കു​ന്ന​തി​നു​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം സ​ഭാ ആ​സ്ഥാ​ന​മാ​യ കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ സ​ഭ​യു​ടെ സ്ഥി​രം സി​ന​ഡി​ന്‍റെ അ​ടി​യ​ന്ത​ര സ​മ്മേ​ള​നം ന​ട​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ഷ​യ​ങ്ങ​ളും സ​മ്മേ​ള​നം വി​ശ​ക​ല​നം ചെ​യ്തു.

സ​ഭാ​ധി​കാ​രി​ക​ളെ​യും സം​വി​ധാ​ന​ങ്ങ​ളെ​യും വി​ക​ല​മാ​യി ചി​ത്രീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു വ്യാ​ജ​രേ​ഖ നി​ർ​മി​ച്ച​ത് എ​ന്നു യോ​ഗം വി​ല​യി​രു​ത്തി. ഈ ​വ്യാ​ജ​രേ​ഖ നി​ർ​മി​ച്ച​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രാ​നാ​യി കേ​സ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത ക​ഴി​ഞ്ഞ​ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ട​തു​പോ​ലെ വ്യാ​ജ​രേ​ഖ സം​ബ​ന്ധ​മാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ളും സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന​താ​ണു മീ​ഡി​യ ക​മ്മീ​ഷ​ന്‍റെ​യും നി​ല​പാ​ട്. പ്ര​മു​ഖ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ സെ​ർ​വ​റി​ൽ രേ​ഖ​ക​ൾ ക​ണ്ടെ​ത്തി​യെ​ന്ന പ​രാ​മ​ർ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ക്കാ​ര്യ​വും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ, വ്യാ​ജ​രേ​ഖ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നോ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ നി​ർ​വീ​ര്യ​രാ​ക്കാ​നോ ഉ​ള്ള ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

അ​സാ​ധാ​ര​ണ കാ​ര്യ​ങ്ങ​ളാ​ണു വ്യാ​ജ​രേ​ഖ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് എ​ന്ന​തി​നാ​ൽ സ​ഭാം​ഗ​ങ്ങ​ൾ ജാ​ഗ്ര​ത​യോ​ടെ​യും അ​വ​ധാ​ന​ത​യോ​ടെ​യും കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും മ​ന​സി​ലാ​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്. അ​നാ​വ​ശ്യ പ്ര​തി​ക​ര​ണ​ങ്ങ​ളി​ലൂ​ടെ സ​ഭ​യി​ലെ ഐ​ക്യ​വും കെ​ട്ടു​റ​പ്പും ന​ഷ്ട​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

സീ​റോ​മ​ല​ബാ​ർ​സ​ഭ​യി​ലെ ഒ​രു രൂ​പ​ത​യി​ൽ ന​ട​ക്കു​ന്ന ഒ​റ്റ​പ്പെ​ട്ട വി​ഷ​യ​ത്തെ ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ മു​ഴു​വ​ൻ പ്ര​ശ്ന​മാ​യും സ​ഭ​യെ പി​ള​ർ​പ്പി​ലേ​ക്ക് ന​യി​ക്കു​ന്ന ഭി​ന്ന​ത​യാ​യും ചി​ത്രീ​ക​രി​ക്കു​ന്ന രീ​തി​യി​ൽ ചി​ല മാ​ധ്യ​മ​ങ്ങ​ളെ​ങ്കി​ലും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. അ​ത്ത​രം വാ​ർ​ത്താ അ​വ​ത​ര​ണ​ശൈ​ലി ബ​ന്ധ​പ്പെ​ട്ട​വ​ർ തി​രു​ത്ത​ണ​മെ​ന്നു സീ​റോ​മ​ല​ബാ​ർ മാ​ധ്യ​മ ക​മ്മീ​ഷ​ൻ പ​ത്ര​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സ​ഭ​യി​ൽ കൂ​ട്ടാ​യ്മ​യും ഐ​ക്യ​വും വ​ള​രു​വാ​ൻ വി​ശ്വാ​സി​സ​മൂ​ഹം ഒ​രു മ​ന​സോ​ടെ പ്രാ​ർ​ഥി​ക്കേ​ണ്ട കാ​ല​മാ​ണി​ത്. സം​ശ​യ​ങ്ങ​ളു​ടെ കാ​ർ​മേ​ഘ​ങ്ങ​ൾ നീ​ക്കി സ​ത്യം പു​റ​ത്തു​വ​രു​ന്ന നാ​ളു​ക​ൾ വി​ദൂ​ര​മ​ല്ല എ​ന്ന് പ്ര​ത്യാ​ശി​ക്കാം. ന​മ്മു​ടെ നാ​ട്ടി​ൽ നി​ല​വി​ലു​ള്ള നി​യ​മ​വ്യ​വ​സ്ഥി​തി​യും കു​റ്റാ​ന്വേ​ഷ​ണ സം​വി​ധാ​ന​വും ഇ​തി​നു സ​ഹാ​യ​ക​മാ​കു​മെ​ന്നും മീ​ഡി​യ ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.