ഇ​ന്ത്യ ലോ​ക​ത്തി​ന്‍റെ വ​റ​ച​ട്ടി; കൊ​ടും​ചൂ​ട് മേ​ഖ​ല​ക​ൾ ഭൂ​രി​ഭാ​ഗ​വും ഇ​ന്ത്യ​യി​ൽ
Monday, June 3, 2019 7:36 PM IST
ന്യൂ​ഡ​ൽ​ഹി: 24 മ​ണി​ക്കൂ​റി​ൽ ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട 15 സ്ഥ​ല​ങ്ങ​ളി​ൽ 11 എ​ണ്ണ​വും ഇ​ന്ത്യ​യി​ൽ. കാ​ലാ​വ​സ്ഥാ വി​ശ​ക​ല​ന വെ​ബ്സൈ​റ്റാ​യ എ​ൽ ദൊ​റാ​ഡോ​യാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​ന്ത്യ​യി​ല​ല്ലാ​ത്ത പ​ട്ടി​ക​യി​ലെ മ​റ്റു നാ​ലു സ്ഥ​ല​ങ്ങ​ൾ അ​യ​ൽ​രാ​ജ്യ​മാ​യ പാ​ക്കി​സ്ഥാ​നി​ലാ​ണ്.

ഇ​ന്ത്യ​ൻ മീ​റ്റെ​റോ​ള​ജി​ക്ക​ൽ വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 48.9 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ രാ​ജ​സ്ഥാ​നി​ലെ ചു​റു​വാ​ണ് തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട സ്ഥ​ലം. എ​ന്നാ​ൽ ഇ​ത് 50.3 ഡി​ഗ്രി​യാ​ണെ​ന്ന് എ​ൽ ദൊ​റാ​ഡോ പ​റ​യു​ന്നു. താ​ർ മ​രു​ഭൂ​മി​യു​ടെ തൊ​ട്ട​ടു​ത്തു​ള്ള മേ​ഖ​ല​യാ​ണ് ചു​റു.

ഡ​ൽ​ഹി, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ന​ത്ത ചൂ​ട് തു​ട​രു​ക​യാ​ണ്. ഇ​ന്ത്യ​യു​ടെ തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ഈ ​മാ​സം ആ​റി​ന് മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.