കെഎസ്ആ​ർ​ടി​സി ബ​സ് ക​ട​യി​ലേ​ക്കു പാ​ഞ്ഞു​ക​യ​റി പ​ത്തുപേ​ർ​ക്ക് പ​രി​ക്ക്
Monday, July 8, 2019 9:48 AM IST
മ​ല​പ്പു​റം: ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം കെഎ​സ്ആ​ർ​ടി​സി ബസ് ക​ട​യി​ലേ​ക്കു പാ​ഞ്ഞു​ക​യ​റി നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. മ​ഞ്ചേ​രി​യി​ൽ നി​ന്നു തി​രൂ​രി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ബസാണ് അ​പ​ക​ടത്തിൽ പെട്ടത്. മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച​ശേ​ഷ​മാ​ണ് ബസ് ക​ട​യി​ലേ​ക്കു പാ​ഞ്ഞു​ക​യ​റി​യ​ത്.

അപകടത്തിൽ ബസ് യാത്രക്കാരായ പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

രാ​വി​ലെ ഒൻപതോടെയാണ് സം​ഭ​വം. ബ​സി​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ടു​വെ​ന്നാ​ണ് ഡ്രൈ​വ​ർ നൽകിയ മൊഴി. സംഭവത്തിൽ മലപ്പുറം പോലീസ് കേസെടുത്തു. ബസ് ഇടിച്ചു കയറിയ കട പൂർണമായും തകർന്നു. ബസിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.