വൈ​പ്പി​നി​ൽ ബൈ​ക്ക് മ​തി​ലി​ലി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു
Wednesday, July 10, 2019 8:50 AM IST
വൈ​പ്പി​ൻ: വൈ​പ്പി​ൻ സം​സ്ഥാ​ന​പാ​ത​യി​ലു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 2.55ന് ​നാ​യ​ര​ന്പ​ലം മാ​നാ​ട്ട് പ​റ​ന്പ് പ​ള്ളി​ക്ക് തെ​ക്കു​വ​ശ​ത്തു​ള്ള ക​ൾ​വ​ർ​ട്ടി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തൃ​ശൂ​ർ വ​ല​പ്പാ​ട് ഭാ​ര​ത് വി​ദ്യാ​മ​ന്ദി​ർ സ്കൂ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പ​ച്ചം​പു​ള്ളി കൃ​പ​യാ​ൽ സിം​ഗി​ന്‍റെ മ​ക​ൻ പി.​കെ. സി​നോ​ജ് (24) , സു​ഹൃ​ത്ത് വ​ല​പ്പാ​ട് സ്വ​ദേ​ശി വി​ഷ്ണു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സി​നോ​ജ് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് ക​ൾ​വ​ർ​ട്ടി​ന്‍റെ കൈ​വ​രി​യി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത് . ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വ​രും 20 മീ​റ്റ​റോ​ളം മു​ന്നോ​ട്ട് മാ​റി തെ​റി​ച്ച് റോ​ഡി​ൽ ത​ന്നെ വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​ഭാ​ഗ​ത്ത് അ​ടു​ത്ത് വീ​ടു​ക​ൾ ഒ​ന്നും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ഇ​ടി​യു​ടെ ശ​ബ്ദം ആ​രും കേ​ട്ടി​ല്ല. അ​ൽ​പ്പ സ​മ​യ​ത്തി​നു​ശേ​ഷം അ​തു​വ​ഴി വ​ന്ന ഞാ​റ​ക്ക​ൽ പോ​ലീ​സി​ന്‍റെ പ​ട്രോ​ളിം​ഗ് സം​ഘ​മാ​ണ് ഇ​രു​വ​രും റോ​ഡി​ൽ ര​ക്ത​ത്തി​ൽ കു​ളി​ച്ച് കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ‌

പി​ന്നീ​ട് എ​സ്.​ഐ സം​ഗീ​ത് ജോ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​വ​രെ​യും ആം​ബു​ല​ൻ​സി​ൽ എ​റ​ണാ​കു​ളം ജ​ന​റ​ലാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​ല​പ്പാ​ട്ടെ കാ​ർ വ​ർ​ക്ക്ഷോ​പ്പി​ലെ മെ​ക്കാ​നി​ക്കാ​ണ് സി​നോ​ജ്, സു​ഹൃ​ത്താ​യ വി​ഷ്ണു സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദേ​ശ​ത്ത് നി​ന്നും നാ​ട്ടി​ലെ​ത്തി​യ​താ​ണ്.

രാ​ത്രി 12ന് ഇ​രു​വ​രും ബൈ​ക്കി​ൽ എ​റ​ണാ​കു​ള​ത്തേ​ക്കെ​ന്ന് പ​റ​ഞ്ഞ് പോ​യ​താ​ണെ​ന്ന് അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. എ​റ​ണാ​കു​ള​ത്ത് നി​ന്നും തി​രി​കെ വ​രു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.