എ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സ്: പി.​രാ​ജു​വി​ന്‍റെ ഹ​ർ​ജി ബു​ധ​നാ​ഴ്ച​ത്തേ​ക്ക് മാ​റ്റി
Tuesday, August 20, 2019 12:54 PM IST
കൊ​ച്ചി: എ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സ് തേ​ടി സി​പി​ഐ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​രാ​ജു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ബു​ധ​നാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. എ​റ​ണാ​കു​ള​ത്ത് ന​ട​ന്ന സി​പി​ഐ മാ​ര്‍​ച്ചി​ലെ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സെ​ടു​ത്ത കാ​ര്യം രാ​ജു​വി​ന് അ​റി​യാ​മാ​യി​രു​ന്നോ​യെ​ന്നു കോ​ട​തി ചോ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് നാ​ളെ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, പി.​രാ​ജു​വി​നെ​തി​രെ കേ​സെ​ടു​ത്ത​ത് ജൂ​ലൈ 23നാ​ണെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. പാ​സ്പോ​ർ​ട്ടി​ന് അ​പേ​ക്ഷി​ച്ച​ത് 24നാ​ണെ​ന്നും സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഡ​മാ​സ്‌​ക​സി​ല്‍ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് പി. ​രാ​ജു പാ​സ്‌​പോ​ര്‍​ട്ടി​ന് അ​പേ​ക്ഷി​ച്ച​ത്. സെ​പ്റ്റം​ബ​ർ എ​ട്ടാം തി​യ​തി​യാ​ണ് പി. ​രാ​ജു​വി​ന് ഡ​മാ​സ്‌​ക​സി​ലെ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​ത്.

എ​റ​ണാ​കു​ള​ത്തെ കൊ​ച്ചി റേ​ഞ്ച് ഐ​ജി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് സി​പി​ഐ ന​ട​ത്തി​യ മാ​ര്‍​ച്ച് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക​ട​ക്കം പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​ത്തി​ൽ പി ​രാ​ജു, എ​ൽ​ദോ എ​ബ്ര​ഹാം എം​എ​ൽ​എ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സു​ഗ​ത​ൻ എ​ന്നി​വ​ര​ട​ക്കം പ​ത്തു​പേ​രാ​ണ് പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള​ള​ത്. ഇ​തി​ന്‍റെ ചു​വ​ടു പി​ടി​ച്ചാ​ണ് പാ​സ്‌​പോ​ര്‍​ട്ട് അ​പേ​ക്ഷ​യി​ല്‍ പോ​ലീ​സ് ക്ലി​യ​റ​ന്‍​സ് ന​ല്‍​കാ​ത്ത​ത്.

നി​ല​വി​ലെ പാ​സ്‌​പോ​ര്‍​ട്ടി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ല്‍ അ​ത് പു​തു​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് പി.​രാ​ജു അ​പേ​ക്ഷ ന​ല്‍​കി​യ​ത്.​പോ​ലീ​സ് ക്ലി​യ​റ​ന്‍​സ് നി​ഷേ​ധി​ച്ച​തി​നാ​ൽ പാ​സ്പോ​ര്‍​ട്ട് കൈ​പ്പ​റ്റാ​ന്‍ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.