ചി​ദം​ബ​ര​ത്തി​ന്‍റെ വി​ദേ​ശ നി​ക്ഷേ​പ​ത്തി​നു തെ​ളി​വ് ല​ഭി​ച്ചെ​ന്ന് ഇ​ഡി
Monday, August 26, 2019 9:26 AM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ വി​ദേ​ശ നി​ക്ഷേ​പ​ത്തി​ന്‍റെ തെ​ളി​വ് ല​ഭി​ച്ചെ​ന്ന് എ​ന്‍​ഫോ​ഴ്‍​സ്‍​മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ്. പ​ന്ത്ര​ണ്ട് രാ​ജ്യ​ങ്ങ​ളി​ലെ നി​ക്ഷേ​പ​ക​ണ​ക്കാ​ണ് ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ സാ​മ്പ​ത്തി​ക ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ൽ​കി​യ​തെ​ന്ന് ഇ​ഡി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ർ​ജ​ന്‍റീ​ന, ഓ​സ്ട്രി​യ, ഫ്രാ​ൻ​സ്, ഗ്രീ​സ്, മ​ലേ​ഷ്യ, ഫി​ലി​പ്പീ​ൻ​സ്, സിം​ഗ​പ്പൂ​ർ, ദ​ക്ഷി​ണാ​ഫ്രി​ക്ക, സ്പെ​യി​ൻ, ശ്രീ​ല​ങ്ക ഉ​ൾ​പ്പ​ടെ ഉ​ള്ള രാ​ജ്യ​ങ്ങ​ളി​ലാ​ണ് നി​ക്ഷേ​പ​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​പ്പോ​ൾ വി​ദേ​ശ​ത്തെ പേ​പ്പ​ർ ക​മ്പ​നി​ക​ളു​ടെ ഡ​യ​റ​ക്ട​ർ​മാ​രെ മാ​റ്റി​യെ​ന്നും അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി. ഈ ​വി​വ​ര​ങ്ങ​ൾ ഇ​ഡി സു​പ്രീം​കോ​ട​തി​ക്ക് കൈ​മാ​റു​മെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.