വി​വാ​ഹ​ശേ​ഷം വ​ര​ന്‍റെ വീ​ട്ടി​ൽ ക​യ​റി​ല്ലെ​ന്നു ന​വ​വ​ധു; ഒ​ടു​വി​ൽ കാ​മു​ക​നൊ​പ്പം പോ​യി
Monday, October 14, 2019 10:30 PM IST
ക​ണ്ണൂ​ർ: വി​വാ​ഹി​ത​യാ​യ ദി​വ​സം വ​ര​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ക്കി​ല്ലെ​ന്നു വാ​ശി​പി​ടി​ച്ച ന​വ​വ​ധു ഒ​ടു​വി​ൽ കാ​മു​ക​നോ​ടൊ​പ്പം പോ​യി. ക​ണ്ണൂ​രി​ലാ​ണു സം​ഭ​വം. ഒ​രു വ​ർ​ഷം മു​ന്പാ​ണ് ദു​ബാ​യി​ൽ ജോ​ലി ചെ​യ്യു​ന്ന കാ​ഞ്ഞി​ര​ങ്ങാ​ട് വ​ണ്ണാ​ര​പ്പാ​റ സ്വ​ദേ​ശി​യാ​യ യു​വാ​വും പ​യ്യ​ന്നൂ​ർ കോ​റോ​ത്തെ യു​വ​തി​യും ത​മ്മി​ലു​ള്ള വി​വാ​ഹം നി​ശ്ച​യി​ച്ച​ത്. യു​വാ​വ് സ​മ്മാ​നി​ച്ച മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ഇ​രു​വ​രും പ​ര​സ്പ​രം ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

വി​വാ​ഹ​ത്തി​നാ​യി ക​ഴി​ഞ്ഞ​മാ​സം യു​വാ​വ് നാ​ട്ടി​ലെ​ത്തി. ഞാ​യ​റാ​ഴ്ച ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹം പ​യ്യ​ന്നൂ​രി​ലെ ഒ​രു ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ർ​ഭാ​ട​മാ​യി ന​ട​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു വ​ര​ന്‍റെ വ​ണ്ണാ​ര​പ്പാ​റ​യി​ലെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും വീ​ട്ടി​ൽ ക​യ​റി​ല്ലെ​ന്ന് വാ​ശി​പി​ടി​ച്ച യു​വ​തി ബ​ന്ധു​ക്ക​ളോ​ടൊ​പ്പം തി​രി​ച്ചു​പോ​ക​ണ​മെ​ന്നു പ​റ​ഞ്ഞു ബ​ഹ​ളം​വ​ച്ചു. ഇ​തോ​ടെ​യാ​ണ് പ്ര​ശ്നം പോ​ലീ​സി​നു മു​ന്നി​ലെ​ത്തി​യ​ത്.

എ​സ്ഐ കെ.​പി. ഷൈ​ൻ യു​വ​തി​യോ​ടു സം​സാ​രി​ച്ചു​വെ​ങ്കി​ലും പി​ടി​വാ​ശി തു​ട​ർ​ന്ന​തോ​ടെ താ​ലി​മാ​ല തി​രി​ച്ചു​ത​ര​ണ​മെ​ന്നാ​യി വ​ര​ന്‍റെ വീ​ട്ടു​കാ​ർ. ഇ​തോ​ടെ മാ​ല ഉൗ​രി​ന​ൽ​കി​യ യു​വ​തി ത​നി​ക്കു പ​ട്ടാ​ന്പി സ്വ​ദേ​ശി​യാ​യ കാ​മു​ക​നോ​ടൊ​പ്പം പോ​കാ​നാ​ണു താ​ത്പ​ര്യ​മെ​ന്നു പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഇ​തോ​ടെ ത​ങ്ങ​ളെ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ അ​പ​മാ​നി​ച്ച മ​ക​ളെ ഇ​നി വേ​ണ്ടെ​ന്നു പ​റ​ഞ്ഞ് മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും യു​വ​തി​യെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഉ​പേ​ക്ഷി​ച്ച് സ്ഥ​ലം​വി​ട്ടു.

പോ​ലീ​സ് കാ​മു​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ര​ണ്ടു​വ​ർ​ഷം മു​ന്പ് ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി​യാ​ണ് യു​വ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​തെ​ന്നും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും അ​റി​യി​ച്ചു. പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​തു​പ്ര​കാ​രം കാ​മു​ക​നും അ​മ്മ​യും ബ​ന്ധു​ക്ക​ളും വൈ​കു​ന്നേ​ര​ത്തോ​ടെ ത​ളി​പ്പ​റ​ന്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. യു​വാ​വി​നോ​ടൊ​പ്പം പോ​കാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം വി​ട്ട​യ​ച്ചു. നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യി ജോ​ലി​ചെ​യ്യു​ന്ന​യാ​ളാ​ണ് കാ​മു​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.