അ​യോ​ധ്യ കേ​സി​ൽ വാ​ദം അ​വ​സാ​നി​ച്ചു; വി​ധി അ​ടു​ത്ത മാ​സം?
Wednesday, October 16, 2019 6:29 PM IST
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ ഭൂ​മി​ത​ർ​ക്ക കേ​സി​ൽ സു​പ്രീം കോ​ട​തി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. കേ​സ് വി​ധി​പ​റ​യാ​നാ​യി മാ​റ്റി. തു​ട​ർ​ച്ച​യാ​യ 40 ദി​വ​സ​ത്തെ വാ​ദം കേ​ൾ​ക്ക​ലി​നു ശേ​ഷ​മാ​ണ് കേ​സ് വി​ധി​പ​റ‍​യാ​നാ​യി മാ​റ്റി​യ​ത്. അ​ഞ്ച് അം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന കേ​സി​ൽ ന​വം​ബ​ർ 17 ന് ​മു​മ്പ് വി​ധി പ​റ​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ബെ​ഞ്ചി​ന്‍റെ അ​ധ്യ​ക്ഷ​നാ​യ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗോ​ഗോ​യ് ന​വം​ബ​ർ 17 ന് ​ആ​ണ് വി​ര​മി​ക്കു​ന്ന​ത്. ഇ​തി​ന് മു​ൻ​പ് വി​ധി ഉ​ണ്ടാ​യേ​ക്കും. കേ​സി​ൽ വാ​ദം കേ​ൾ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ഇ​നി​യും അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ഇ​ന്ന് രാ​വി​ലെ അ​റി​യി​ച്ചി​രു​ന്നു. വാ​ദം കേ​ൾ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് ഒ​രു അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​യി​രു​ന്നു ഇ​ത്. മ​തി​യാ​യ സ​മ​യം ഇ​തി​ന​കം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം വാ​ദം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് നി​ർ​ദേ​ശി​ച്ചു. കേ​സി​ൽ ക​ക്ഷി ചേ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹി​ന്ദു​മ​ഹാ​സ​ഭ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി കോ​ട​തി ത​ള്ളു​ക​യും ചെ​യ്തി​രു​ന്നു.

ഏ​റെ നാ​ട​കീ​യ​മാ​യ രം​ഗ​ങ്ങ​ളാ​ണ് വാ​ദം കേ​ള്‍​ക്ക​ലി​ന്‍റെ അ​വ​സാ​ന ദി​വ​സം അ​ര​ങ്ങേ​റി​യ​ത്. രാ​മ​ജ​ന്മ​ഭൂ​മി​യു​ടെ സ്ഥാ​നം രേ​ഖ​പ്പെ​ടു​ത്തി​യ മാ​പ്പ് സു​ന്നി വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ രാ​ജീ​വ് ധ​വാ​ൻ വ​ലി​ച്ചു​കീ​റി. ഓ​ൾ ഇ​ന്ത്യ ഹി​ന്ദു മ​ഹാ​സ​ഭ ഹാ​ജ​രാ​ക്കി​യ പു​സ്ത​ക​ങ്ങ​ളും രേ​ഖ​ക​ളും മാ​പ്പു​ക​ളു​മാ​ണ് ധ​വാ​ൻ ജ​ഡ്ജി​മാ​ർ​ക്ക് മു​മ്പി​ൽ വ​ച്ച് വ​ലി​ച്ച് കീ​റി​യ​ത്.

കീ​റി ക​ള​യ​ണ​മെ​ങ്കി​ൽ ക​ള​ഞ്ഞോ​ളൂ എ​ന്ന് കോ​ട​തി പ​റ​ഞ്ഞ​തോ​ടെ​യാ​ണ് രാ​ജീ​വ് ധ​വാ​ൻ മാ​പ്പ് വ​ലി​ച്ചു കീ​റി​യ​ത്. അ​ടു​ത്ത കാ​ല​ത്ത് എ​ഴു​തി​യ ഇ​ത്ത​രം പു ​സ്ത​ക​ങ്ങ​ളൊ​ക്കെ എ​ങ്ങ​നെ തെ​ളി​വാ​യി എ​ടു​ക്കു​മെ​ന്ന് ധ​വാ​ൻ വാ​ദി​ച്ചു. നി​ങ്ങ​ളി​ങ്ങ​നെ തു​ട​ങ്ങി​യാ​ൽ ഞ​ങ്ങ​ൾ എ​ഴു​ന്നേ​റ്റ് പോ​കു​മെ​ന്നും ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു​ള്ള ത​ന്നെ വാ​ദ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി​യു​ടെ സ​മ​യം പാ​ഴാ​ക്ക​രു​തെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് അ​ഭി​ഭാ​ഷ​ക​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

അ​യോ​ധ്യ​യി​ലെ ത​ര്‍​ക്ക​ഭൂ​മി മൂ​ന്നാ​യി വി​ഭ​ജി​ക്കാ​നു​ള്ള അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ എ​ത്തി​യ 14 ഹ​ര്‍​ജി​ക​ളി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ അ‍​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് വാ​ദം കേ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.