എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മാ​ർ​ക്ക് ത​ട്ടി​പ്പി​ന് നീ​ക്കം
Friday, October 18, 2019 10:48 AM IST
കോ​ട്ട​യം: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ൽ മാ​ർ​ക്ക് ത​ട്ടി​പ്പി​ന് നീ​ക്കം. പു​ന​ർ മൂ​ല്യ നി​ർ​ണ​യം ന​ട​ക്കു​ന്ന എം​കോം പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ത്തി​ന് ന​ൽ​കാ​നാ​ണ് നീ​ക്കം.

ഫോ​ൾ​സ് ന​ന്പ​റു​ക​ൾ സ​ഹി​തം സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ത്തി​ന് ന​ൽ​കാ​ൻ വി​സി ക​ത്ത് ന​ൽ​കി. പ​രീ​ക്ഷ ചു​മ​ത​ല​യു​ള്ള സി​ൻ​ഡി​ക്കേ​റ്റം​ഗം ഡോ. ​ആ​ർ പ്ര​കാ​ശാ​ണ് വി​സി സാ​ബു തോ​മ​സി​ന്‍റെ ഒ​പ്പു​ള്ള ക​ത്ത് ന​ല്‍​കി​യ​ത്. 30 ഉ​ത്ത​ര​ക്ക​ട​ലാ​സാ​ണ് സി​ന്‍​ഡി​ക്കേ​റ്റ് അം​ഗം ആ​വ​ശ്യ​പ്പെ​ട്ട​ത്.

എം​കോം നാ​ലാം സെ​മ​സ്റ്റ​ര്‍ അ​ഡ്വാ​ന്‍​സ്ഡ് കോ​സ്റ്റ് അ​ക്കൗ​ണ്ടിം​ഗ് പ​രീ​ക്ഷാ​ഫ​ലം ഒ​ക്ടോ​ബ​ർ പ​തി​ന​ഞ്ചി​നാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഇ​തി​ന്‍റെ പു​ന​ര്‍​മൂ ല്യ​നി​ര്‍​ണ​യ ന​ട​പ​ടി​ക​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ കൈ​മാ​റാ​നു​ള്ള ശ്ര​മം ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.