ജോ​ളി​യു​ടെ സു​ഹൃ​ത്ത് ജോ​ണ്‍​സ​ണ്‍ ഉ​പ​യോ​ഗി​ച്ച​ത് റോ​യി​യു​ടെ മൊ​ബൈ​ൽ ന​ന്പ​ർ
Sunday, October 20, 2019 12:16 PM IST
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ സു​ഹൃ​ത്ത് ജോ​ണ്‍​സ​ണ്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്, ജോ​ളി​യു​ടെ ആ​ദ്യ​ഭ​ർ​ത്താ​വ് റോ​യി​യു​ടെ മൊ​ബൈ​ൽ ന​ന്പ​ർ. ജോ​ളി ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ ഫോ​ണി​ൽ വി​ളി​ച്ച​താ​യി ക​ണ്ടെ​ത്തി​യ ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​നാ​ണു ജോ​ണ്‍​സ​ണ്‍.

ജോ​ളി​യു​ടെ ആ​ദ്യ​ഭ​ർ​ത്താ​വാ​യ റോ​യി തോ​മ​സി​ന്‍റെ മ​ര​ണ​ശേ​ഷം ഈ ​ന​ന്പ​ർ ജോ​ണ്‍​സ​ണ്‍ സ്വ​ന്തം പേ​രി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു​ന്നു. ഇ​തി​നാ​യി ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​നാ​യ ജോ​ണ്‍​സ​ണ്‍ ഒൗ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത​താ​യും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു.

ജോ​ണ്‍​സ​ന്‍റെ പേ​രി​ലു​ള്ള സിം ​കാ​ർ​ഡാ​ണ് ജോ​ളി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ജോ​ളി കൊ​ല​യാ​ളി​യെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും ജോ​ളി​യു​മാ​യി ന​ല്ല സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നു എ​ന്നും ജോ​ണ്‍​സ​ണ്‍ മു​ൻ​പ് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ജോ​ളി​ക്കൊ​പ്പം സി​നി​മ​യ്ക്കും വി​നോ​ദ​യാ​ത്ര​യ്ക്കും പോ​യി​ട്ടു​ണ്ടെ​ന്നും ജോ​ണ്‍​സ​ണ്‍ വെ​ളി​പ്പെ​ടു​ത്തി.

ഷാ​ജു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജോ​ണ്‍​സ​ണെ വി​വാ​ഹം ക​ഴി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി നേ​ര​ത്തെ ജോ​ളി മൊ​ഴി ന​ൽ​കി​യി​രു​ന്നു. ജോ​ണ്‍​സ​ണു​മാ​യി വി​വാ​ഹം ന​ട​ക്കാ​ൻ ജോ​ണ്‍​സ​ന്‍റെ ഭാ​ര്യ​യേ​യും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ത്തി​യെ​ന്നും ജോ​ളി മൊ​ഴി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.