ശാ​ന്ത​ൻ​പാ​റ കൊ​ല​പാ​ത​കം: വ​സീ​മും ലി​ജി​യും വി​ഷം ക​ഴി​ച്ച നി​ല​യി​ൽ; ഒ​പ്പ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു
Saturday, November 9, 2019 7:11 PM IST
രാ​ജ​കു​മാ​രി: ശാ​ന്ത​ൻ​പാ​റ പു​ത്ത​ടി​ക്കു സ​മീ​പം ക​ഴു​ത​ക്കു​ളം​മേ​ട്ടി​ൽ ഫാം ​ഹൗ​സ് ജീ​വ​ന​ക്കാ​ര​ൻ റി​ജോ​ഷ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി​യാ​യ റി​സോ​ർ​ട്ട് മാ​നേ​ജ​ർ വ​സീ​മി​നെ​യും റി​ജോ​ഷി​ന്‍റെ ഭാ​ര്യ ലി​ജി​യെ​യും വി​ഷം ക​ഴി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മും​ബൈ​യി​ൽ നി​ന്നാ​ണ് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രേ​യും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ലി​ജി​യു​ടെ ര​ണ്ട​ര​വ​യ​സു​ള്ള കു​ട്ടി മ​രി​ച്ചു.

ഒ​ക്‌​ടോ​ബ​ർ 31 മു​ത​ൽ കാ​ണാ​താ​യ റി​ജോ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഫാം ​ഹൗ​സി​ന്‍റെ സ​മീ​പ​ത്തു നി​ർ​മി​ക്കു​ന്ന മ​ഴ​വെ​ള്ള സം​ഭ​ര​ണി​യോ​ടു ചേ​ർ​ന്നു കു​ഴി​ച്ചി​ട്ട നി​ല​യി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. കേ​സി​ൽ വ​സീ​മി​ന്‍റ സ​ഹോ​ദ​ര​ൻ ഫ​ഹ​ദി​നെ(25) വെ​ള്ളി​യാ​ഴ്ച ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​സ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ച്ച​തി​നും പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച​തി​നു​മാ​ണു ഫ​ഹ​ദി​നെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

റി​ജോ​ഷി​നെ കാ​ണാ​താ​യ​തു സം​ബ​ന്ധി​ച്ചു ബ​ന്ധു​ക്ക​ൾ ശാ​ന്ത​ൻ​പാ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഭാ​ര്യ ലി​ജി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഭ​ർ​ത്താ​വ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്ന​താ​യാ​ണു മൊ​ഴി ന​ൽ​കി​യ​ത്. എ​ന്നാ​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ളി​ച്ച​ത് വ​സീ​മി​ന്‍റെ സ​ഹോ​ദ​ര​നും സു​ഹൃ​ത്തു​ക്ക​ളു​മാ​ണെ​ന്ന് വ്യ​ക്ത​മാ​യി.

ഇ​തി​നി​ടെ, റി​ജോ​ഷ് കൊ​ല്ല​പ്പെ​ട്ട​താ​യു​ള്ള സൂ​ച​ന​ക​ൾ കി​ട്ടു​ക​യും പോ​ലീ​സ് ആ ​വ​ഴി​ക്ക് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ലി​ജി​യും വ​സീ​മും പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ച​തോ​ടെ ക​ഴി​ഞ്ഞ നാ​ലി​ന് ഇ​രു​വ​രും കു​ട്ടി​യു​മാ​യി നാ​ടു​വി​ടു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​കം താ​ൻ​ത​ന്നെ ന​ട​ത്തി​യ​താ​ണെ​ന്നു പ​റ​യു​ന്ന വ​സി​മി​ന്‍റെ വീ​ഡി​യോ പി​ന്നീ​ട് പു​റ​ത്തു​വ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.