ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ൽ പി​രി​ച്ചു​വി​ടാ​നു​ള്ള പ്ര​മേ​യം ആ​ന്ധ്രാ നി​യ​മ​സ​ഭ പാ​സാ​ക്കി
Monday, January 27, 2020 7:07 PM IST
അ​മ​രാ​വ​തി: ആ​ന്ധ്രാ പ്ര​ദേ​ശി​ല്‍ ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ൽ (വി​ധാ​ൻ പ​രി​ഷ​ത്ത്) പി​രി​ച്ചു​വി​ടു​ന്ന​തി​നു​ള്ള പ്ര​മേ​യം തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന നി​യ​മ​സ​ഭ യോ​ഗം പാ​സാ​ക്കി. പ്ര​മേ​യം എ​തി​രി​ല്ലാ​തെ​യാ​ണ് സ​ഭ പാ​സാ​ക്കി​യ​ത്. 133 അം​ഗ​ങ്ങ​ൾ അ​നു​കൂ​ല​മാ​യി വോ​ട്ടു ചെ​യ്തു. പ്ര​മേ​യം പാ​സാ​യ​തി​നാ​ൽ ഗ​വ​ർ​ണ​റു​ടെ അം​ഗീ​കാ​ര​ത്തി​നു ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ന് അ​യ​യ്ക്കും.

രാ​ജ്യ​സ​ഭാ മാ​തൃ​ക​യി​ൽ ആ​ന്ധ്രാ സം​സ്ഥാ​ന​ത്തെ ഉ​പ​രി​സ​ഭ​യാ​ണ് ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ൽ. നേ​ര​ത്തെ ആ​ന്ധ്ര​യ്ക്ക് മൂ​ന്ന് ത​ല​സ്ഥാ​ന​ങ്ങ​ള്‍ രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള മു​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം ലെ​ജി​സ്ലേ​റ്റീ​വ്‌ കൗ​ണ്‍​സി​ല്‍ ത​ള്ളി​യി​രു​ന്നു. മൂ​ന്നു ത​ല​സ്ഥാ​ന​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​നു​ള്ള ബി​ൽ സി​ല​ക്റ്റ് ക​മ്മി​റ്റി​ക്കു വി​ടാ​നാ​യി​രു​ന്നു കൗ​ൺ​സി​ൽ തീ​രു​മാ​നം. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കൗ​ണ്‍​സി​ല്‍ ത​ന്നെ പി​രി​ച്ചു​വി​ടാ​നു​ള്ള നീ​ക്ക​വു​മാ​യി ജ​ഗ​ൻ സ​ർ​ക്കാ​ർ രം​ഗ​ത്തെ​ത്തി​യ​ത്.

ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളെ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളാ​ണ് വോ​ട്ടെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. അം​ഗ​ങ്ങ​ൾ​ക്ക് ആ​റു വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള കൗ​ൺ​സി​ലി​ൽ​ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​യാ​യ ടി​ഡി​പി​ക്കാ​ണ് നി​ല​വി​ൽ ഭൂ​രി​പ​ക്ഷം. 58 അം​ഗ കൗ​ൺ​സി​ലി​ൽ ടി​ഡി​പി​ക്ക് 27 അം​ഗ​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷ​മു​ണ്ട്. ഭ​ര​ണ​ക​ക്ഷി​യാ​യ വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സി​ന് ഒ​മ്പ​ത് സീ​റ്റു​ക​ൾ മാ​ത്രം.

2021ൽ ​മാ​ത്ര​മേ വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സി​ന് കൗ​ൺ‌​സി​ലി​ൽ‌ മേ​ൽ​ക്കൈ നേ​ടാ​ൻ സാ​ധി​ക്കൂ​വെ​ന്ന​താ​ണ് കൗ​ൺ​സി​ൽ പി​രി​ച്ചു​വി​ടാ​നു​ള്ള നീ​ക്ക​ത്തി​ന് പി​ന്നി​ലെ​ന്ന് ക​രു​തു​ന്ന​ത്. ഉ​പ​രി​സ​ഭ​യു​ടെ ആ​വ​ശ്യ​ക​ത ചോ​ദ്യം ചെ​യ്തു ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡി നേ​ര​ത്തെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ള്‍​ക്കാ​യി മാ​ത്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു ഉ​പ​രി​സ​ഭ ആ​വ​ശ്യ​മി​ല്ല. അ​ത് ന​മ്മു​ടെ സൗ​ക​ര്യ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച​വ​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.