കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​വ​രു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്ക​ണം; മു​ന്ന​റി​യി​പ്പു​മാ​യി ഐ​എം​എ
Monday, May 25, 2020 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ജാ​ഗ്ര​ത തു​ട​രു​ന്ന​തി​നി​ടെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ തീ​വ്ര ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ​നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു തി​രി​ച്ചു​വ​രു​ന്ന​വ​രു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്ക​ണ​മെ​ന്നു ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ). സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണം. വീ​ട്ടി​ലെ നീ​രീ​ക്ഷ​ണ​ത്തി​ൽ പാ​ളി​ച്ച​യു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നി​രീ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഐ​എം​എ ആ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് രോ​ഗ​ചി​കി​ത്സ​യെ കു​റി​ച്ചും രോ​ഗ​വ്യാ​പ​ന​ത്തെ കു​റി​ച്ചും സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്കു​ന്ന​താ​യും ഐ​എം​എ ആ​രോ​പി​ക്കു​ന്നു. രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ​ഠ​ന​വും സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ ക​ത്തി​ലാ​ണ് ഐ​എം​എ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് രോ​ഗം ബാ​ധി​ക്കു​ന്ന​ത് ഗൗ​ര​വ​ത​ര​മാ​ണ്. പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കൂ​ട്ട​ണം. സ്വ​കാ​ര്യ​ലാ​ബു​ക​ളി​ലും പ​രി​ശോ​ധ​ന സൗ​ക​ര്യം കൂ​ട്ട​ണ​മെ​ന്നും ഐ​എം​എ ആ​വ​ശ്യ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.