കോ​വി​ഡ് ബാ​ധി​ത​ർ 56 ല​ക്ഷ​ത്തി​ലേ​ക്ക്
Tuesday, May 26, 2020 8:43 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 56 ല​ക്ഷ​ത്തി​ലേ​ക്ക്. 210ലേ​റെ രാ​ജ്യ​ങ്ങ​ളി​ലാ​യി രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 55,88,356 ആ​യി. മ​ര​ണ​സം​ഖ്യ 3,47,873 ആ​യി ഉ​യ​ർ​ന്നു. ഇ​തു​വ​രെ 23,65,719 പേ​ർ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​പ്പോ​ൾ 30 ല​ക്ഷ​ത്തി​ലേ​റെ രോ​ഗി​ക​ൾ ചി​കി​ത്സ തു​ട​രു​ക​യാ​ണ്. ഇ​വ​രി​ൽ 55,000 ലേ​റെ​പ്പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

രോ​ഗ​ബാ​ധ​യി​ലും മ​ര​ണ​സം​ഖ്യ​യി​ലും അ​മേ​രി​ക്ക​യാ​ണ് മു​ന്നി​ൽ. 17,06,226 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​തി​ൽ 99,805 പേ​ർ മ​രി​ച്ചു. 4,64,670 പേ​ർ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ചു. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ബ്ര​സീ​ലാ​ണ് ര​ണ്ടാ​മ​ത്. 376,669 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 23,522 രോ​ഗി​ക​ൾ മ​രി​ച്ചു.

റ​ഷ്യ​യി​ൽ ഇ​തു​വ​രെ 3,53,427 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​ര​ണ​സം​ഖ്യ 3,633. ഇ​തു​വ​രെ 1,18,798 പേ​രാ​ണ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്. സ്പെ​യി​നി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 2,82,480. ആ​കെ മ​ര​ണം 26,837. ചി​കി​ത്സ​യെ​ത്തു​ട​ർ​ന്ന് 196,958 പേ​ർ ആ​ശു​പ​ത്രി വി​ട്ടു.

അ​മേ​രി​ക്ക ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് മ​ര​ണം സം​ഭ​വി​ച്ച​ത് ബ്രി​ട്ട​നി​ലാ​ണ്. 36,914 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. 2,61,184 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​റ്റ​ലി​യി​ൽ ആ​കെ 2,30,158 രോ​ഗ ബാ​ധി​ത​രി​ൽ 32,877 പേ​ർ മ​രി​ച്ചു. ഫ്രാ​ൻ​സി​ൽ രോ​ഗ​ബാ​ധി​ത​ർ 1,82,942. മ​ര​ണം 28,432. ജ​ർ​മ​നി​യി​ൽ രോ​ഗം ബാ​ധി​ച്ച​വ​ർ 1,80,789. മ​ര​ണം 8,428.

തു​ർ​ക്കി​യി​ൽ ആ​കെ രോ​ഗ​ബാ​ധി​ത​ർ 1,57,814. മ​ര​ണം 4,369. ഇ​ന്ത്യ​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,44,950 ആ​യി. 4,172 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. 60,706 പേ​ർ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ചു. ഇ​റാ​നി​ൽ 137,724 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​തി​ൽ 7,451 പേ​ർ മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.