ലവ് ലിൻ, മിസ് യു...; ബാ​ഡ്മി​ന്‍റ​ൺ ഇ​തി​ഹാ​സം ലി​ൻ ഡാ​ൻ വി​ര​മി​ച്ചു
Saturday, July 4, 2020 5:17 PM IST
ബെ​യ്ജിം​ഗ്: ചൈ​ന​യു​ടെ ബാ​ഡ്മി​ന്‍റ​ൺ ഇ​തി​ഹാ​സം ലി​ൻ ഡാ​ൻ വി​ര​മി​ച്ചു. ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തോ​ടെ​യാ​ണ് ത​ന്‍റെ 36 ാം വ​യ​സി​ൽ കോ​ർ​ട്ടി​നോ​ട് വി​ട​പ​റ​യാ​ൻ ലി​ൻ ഡാ​ൻ തീ​രു​മാ​നി​ച്ച​ത്.

എ​ക്കാ​ല​ത്തേ​യും മി​ക​ച്ച ബാ​ഡ്മി​ന്‍റ​ൺ താ​ര​മാ​യി വാ​ഴ്ത്തു​ന്ന ലി​ൻ ഡാ​ൻ ചൈ​ന​യ്ക്കു വേ​ണ്ടി ര​ണ്ടു ത​വ​ണ ഒ​ളി​മ്പി​ക്സി​ൽ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി. 2008-ലെ ​ബെ​യ്ജിം​ഗ് ഒ​ളി​മ്പി​ക്‌​സി​ലും 2012-ലെ ​ല​ണ്ട​ന്‍ ഒ​ളി​മ്പി​ക്‌​സി​ലു​മാ​ണ് അ​ദ്ദേ​ഹം സ്വ​ര്‍​ണ മെ​ഡ​ല്‍ നേ​ടി​യ​ത്. ഇ​തോ​ടെ ഒ​ളി​മ്പി​ക് സ്വ​ര്‍​ണം നി​ല​നി​ര്‍​ത്തു​ന്ന ആ​ദ്യ പു​രു​ഷ​താ​ര​മെ​ന്ന ബ​ഹു​മ​തി​യും സ്വ​ന്ത​മാ​യി.

അ​ഞ്ച് ത​വ​ണ അ​ദ്ദേ​ഹം ലോ​ക ചാ​മ്പ്യ​നാ​യി. ബാ​ഡ്മി​ന്‍റ​ണി​ലെ മേ​ജ​ര്‍ കി​രീ​ട​ങ്ങ​ളെ​ല്ലാം സ്വ​ന്ത​മാ​ക്കി​യ ശേ​ഷ​മാ​ണ് ലി​ൻ ക​ളി അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ലോ​ക​ത്തെ ഒ​മ്പ​ത് പ്ര​ധാ​ന ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ലും കി​രീ​ടം ചൂ​ടി സൂ​പ്പ​ര്‍ ഗ്രാ​ന്‍റ്സ്‌​ലാം ത​ന്‍റെ 28 ാം വ​യ​സി​ൽ ലി​ൻ ഡാ​ൻ സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ 'സൂ​പ്പ​ര്‍ ഡാ​ൻ' എ​ന്ന വി​ളി​പ്പേ​രും ല​ഭി​ച്ചു.

ഓ​ള്‍ ഇം​ഗ്ല​ണ്ട് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ആ​റ് ത​വ​ണ ചാ​മ്പ്യ​നാ​യി. ക​രി​യ​രി​ലാ​കെ 66 കി​രീ​ട​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. കോ​ർ​ട്ടി​ലെ ത​ന്‍റെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച എ​തി​രാ​ളി​യും സു​ഹൃ​ത്തു​മാ​യ മ​ലേ​ഷ്യ​യു​ടെ ലീ ​ചോം​ഗ് വെ​യ് വി​ര​മി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ലി​ൻ ഡാ​നും കോ​ർ​ട്ടി​ൽ​നി​ന്നും വി​ട​വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.