അം​ബേ​ദ്ക​റി​ന്‍റെ മും​ബൈ​യി​ലെ സ്മാ​ര​ക വ​സ​തി​ക്ക് നേ​രെ ആ​ക്ര​മ​ണം
Wednesday, July 8, 2020 5:40 AM IST
മും​ബൈ: ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി ഡോ.​ബി.​ആ​ർ.​അം​ബേ​ദ്ക​റി​ന്‍റെ മും​ബൈ​യി​ലെ സ്മാ​ര​ക വ​സ​തി​ക്ക് നേ​രെ ആ​ക്ര​മ​ണം. മും​ബൈ​യി​ലെ ദാ​ദ​റി​ലെ രാ​ജ​ഗ്ര​ഹ ആ​ണ് ആ​ക്ര​മി​ച്ച​ത്. അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സി​സി​ടി​വി കാ​മ​റ​ക​ളും അ​ക്ര​മി​ക​ൾ ത​ക​ർ​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച രാ​ത്രി‍​യോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ല്‍ ദേ​ശ്മു​ഖ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. കു​റ്റ​വാ​ളി​ക​ളെ അ​റ​സ്റ്റ്‌ ചെ​യ്ത് നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്ന് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

ജ​ന​ങ്ങ​ളോ​ട് സം​യ​മ​നം പാ​ലി​ക്കാ​ൻ അം​ബേ​ദ്ക​റു​ടെ കൊ​ച്ചു​മ​ക​നും വ​ഞ്ചി​ദ് ബ​ഹു​ജ​ന്‍ അ​ഗാ​ഡി നേ​താ​വു​മാ​യ പ്ര​കാ​ശ് അം​ബേ​ദ്ക​ര്‍ ട്വീ​റ്റ് ചെ​യ്തു. പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്ത​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.