ജി.​സി മു​ർ​മു കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ
Thursday, August 6, 2020 11:06 PM IST
ന്യൂ​ഡ​ൽ​ഹി: ജി.​സി മു​ർ​മു കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ. മു​ർ​മു​വി​നെ കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ലാ​യി രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദ് നി​യ​മി​ച്ചു. രാ​ജീ​വ് മെ​ഹ്റി​ഷി വി​ര​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ർ​മു​വി​ന്‍റെ നി​യ​മ​നം. ജ​മ്മു കാ​ഷ്മീ​രി​ന്‍റെ ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റാ​യി​രു​ന്ന മു​ർ​മു ബു​ധ​നാ​ഴ്ച പ​ദ​വി രാ​ജി​വ​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ത​ന്നെ അ​ദ്ദേ​ഹം ശ്രീ​ന​ഗ​ർ വി​ടു​ക​യും ചെ​യ്തു.

1985 ബാ​ച്ചി​ലെ ഗു​ജ​റാ​ത്ത് കേ​ഡ​ർ ഐ​എ​എ​സ് ഓ​ഫീ​സ​റാ​യ മു​ർ​മു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യും അ​ടു​ത്ത് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ജ​മ്മു കാ​ഷ്മീ​ർ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റാ​യി നി​യ​മി​ക്ക​പ്പെ​ടും മു​ന്പ് ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ജ​മ്മു കാ​ഷ്മീ​രി​ന്‍റെ ആ​ദ്യ ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റാ​യി​രു​ന്നു ജി.​സി മു​ർ​മു. ജ​മ്മു കാ​ഷ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​യി​രു​ന്ന ഭ​ര​ണ​ഘ​ട​ന അ​നു​ച്ഛേ​ദം റ​ദ്ദാ​ക്കി​യ​തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ ത​ന്നെ​യാ​ണ് ആ​ദ്യ ലെ​ഫ്. ഗ​വ​ർ​ണ​റാ​യ മു​ർ​മു രാ​ജി​വ​യ്ക്കു​ന്ന​ത്. മു​ൻ കേ​ന്ദ്ര മ​ന്ത്രി മ​നോ​ജ് സി​ൻ​ഹ​യാ​ണ് ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പു​തി​യ ലെ​ഫ്. ഗ​വ​ർ​ണ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.