വി​ചാ​ര​ണ നേ​രി​ടേ​ണ്ട മ​ന്ത്രി​മാ​ർ രാ​ജി​വ​ച്ച് ജ​ന​ങ്ങ​ളോ​ട് മാ​പ്പു​പ​റ​യ​ണം: വി.​ഡി. സ​തീ​ശ​ൻ
Tuesday, September 22, 2020 12:51 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ലു​ണ്ടാ​യ കൈ​യാ​ങ്ക​ളി കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​ർ​ക്കാ​ർ അ​പ്പീ​ൽ ത​ള​ളി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കോ​ട​തി ന​ട​പ​ടി നി​യ​മ​വ്യ​വ​സ്ഥ​യി​ൽ ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​മെ​ന്നു പ​റ​ഞ്ഞ സ​തീ​ശ​ൻ, വി​ചാ​ര​ണ നേ​രി​ടേ​ണ്ട മ​ന്ത്രി​മാ​ർ രാ​ജി​വ​ച്ച് ജ​ന​ങ്ങ​ളോ​ട് മാ​പ്പു​പ​റ​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

നി​യ​മ​സ​ഭ​യി​ൽ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​കൃ​ത്യം ക​ണ്ട​തി​ന്‍റെ സാ​ക്ഷി​ക​ൾ ലോ​കം മു​ഴു​വ​നു​മു​ള്ള മ​ല​യാ​ളി​ക​ളാ​ണ്. എ​ല്ലാ കു​റ്റ​കൃ​ത്യ​ങ്ങ​ളും സ്റ്റേ​റ്റി​നെ​തി​രെ​യാ​ണ് എ​ന്ന​താ​ണ് ക്രി​മി​ന​ൽ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ത​ത്വം. എ​ന്നി​ട്ടു അ​തേ സ്റ്റേ​റ്റ് ത​ന്നെ ഇ​പ്പോ​ൾ മ​ന്ത്രി​മാ​രാ​യ കു​റ്റാ​രോ​പി​ത​രെ വി​ചാ​ര​ണ​യി​ൽ​നി​ന്നു പോ​ലും ര​ക്ഷി​ക്കാ​ൻ ഒ​രു​ന്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

കോ​ഴ​ക്കാ​ര​നും കൊ​ള്ള​ക്കാ​ര​നും വീ​ട്ടി​ൽ കൗ​ണ്ടിം​ഗ് മെ​ഷീ​ൻ​വ​ച്ച് കൈ​ക്കൂ​ലി​പ്പ​ണം എ​ണ്ണി നോ​ക്കു​ന്ന​യാ​ളു​മാ​യ കെ.​എം. മാ​ണി​യെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലാ​യെ​ന്നാ​യി​രു​ന്നു നി​ല​പാ​ട്. ഇ​പ്പോ​ൾ കെ.​എം. മാ​ണി​യു​ടെ പാ​ർ​ട്ടി​യെ ഇ​ട​തു​മു​ന്ന​ണി​യി​ലേ​ക്കു ചു​വ​പ്പു​പ​ര​വ​താ​നി വി​രി​ച്ചു സ്വീ​ക​രി​ക്കു​ന്നു. കോ​ഴ​ക്കേ​സ് ഇ​പ്പോ​ൾ അ​പ്ര​സ​ക്ത​മാ​ണെ​ന്ന പു​തി​യ നി​ല​പാ​ടി​നെ​യും സ​തീ​ശ​ൻ പ​രി​ഹ​സി​ച്ചു.

നി​യ​മ​സ​ഭ​യി​ലു​ണ്ടാ​യ കൈ​യാ​ങ്ക​ളി കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ൽ തി​രു​വ​ന​ന്ത​പു​രം സി​ജ​ഐം കോ​ട​തി​യാ​ണു ത​ള്ളി​യ​ത്. കേ​സി​ലെ പ്ര​തി​ക​ളാ​യ ആ​റ് പേ​രും ഒ​ക്ടോ​ബ​ർ 15ന് ​അ​കം ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, കെ.​ടി. ജ​ലീ​ൽ എ​ന്നി​വ​രും വി. ​ശി​വ​ൻ​കു​ട്ടി, കെ. ​അ​ജി​ത്ത്, കെ. ​കു​ഞ്ഞു​മു​ഹ​മ്മ​ദ്, സി.​കെ. സ​ദാ​ശി​വ​ൻ എ​ന്നി​വ​രാ​ണു കേ​സി​ലെ പ്ര​തി​ക​ൾ.

നേ​ര​ത്തെ കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി. ​ശി​വ​ൻ​കു​ട്ടി മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്തു ന​ൽ​കി​യി​രു​ന്നു. പി​ന്നാ​ലെ കേ​സ് പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് അ​ട​ക്ക​മു​ള്ള​വ​ർ ഇ​തി​നെ​തി​രെ ത​ട​സ ഹ​ർ​ജി ന​ൽ​കി. സ​ർ​ക്കാ​രി​ന്‍റെ​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും വാ​ദ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി അ​പ്പീ​ൽ ത​ള്ളി​യ​ത്.

അ​ന്ന​ത്തെ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന അ​ന്ത​രി​ച്ച കെ.​എം. മാ​ണി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ഭ​യി​ൽ ര​ണ്ട​ര ല​ക്ഷം രൂ​പ ന​ഷ്ട​ത്തി​നി​ട വ​രു​ത്തി​യ കൈ​യാ​ങ്ക​ളി​യു​ണ്ടാ​യ​ത്. സ്പീ​ക്ക​റു​ടെ ക​സേ​ര​യ​ട​ക്കം മ​റി​ച്ചി​ട്ടു സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങി അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ​മാ​യ ഇ​ട​ത് എം​എ​ൽ​എ​മാ​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ ര​ണ്ട​ര ല​ക്ഷം രൂ​പ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണു കേ​സ്. പൊ​തു​മു​ത​ൽ ന​ശീ​ക​ര​ണ നി​യ​മ പ്ര​കാ​രം ജാ​മ്യ​മി​ല്ലാ വ​കു​പ്പു ചു​മ​ത്തി ക​ന്േ‍​റാ​ണ്‍​മെ​ന്‍റ് പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.