ബാ​ബ​റി മ​സ്ജി​ദ് വി​ധി മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യ​വാ​ദി​ക​ളെ ഞെ​ട്ടി​പ്പി​ക്കു​ന്ന​ത്: കോ​ടി​യേ​രി
Wednesday, September 30, 2020 9:18 PM IST
തി​രു​വ​ന​ന്ത​പു​രം: ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത കേ​സി​ൽ എ​ല്ലാ പ്ര​തി​ക​ളേ​യും വി​ട്ട​യ​ച്ച കോ​ട​തി വി​ധി മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യ​വാ​ദി​ക​ള ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ഭ​ര​ണ​ഘ​ട​ന​യും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യും ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​മാ​ണു ലക്നോ കോ​ട​തി വി​ധി ഉ​യ​ർ​ത്തു​ന്ന​ത്.

ലോ​ക​മാ​കെ ത​ത്സ​മ​യം ക​ണ്ട കു​റ്റ​കൃ​ത്യ​ത്തി​ൽ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ സി​ബി​ഐ​ക്ക് ക​ഴി​ഞ്ഞി​ല്ലെ​ന്ന​തും അ​തീ​വ ഗൗ​ര​വ​മാ​ണ്. പ​ള്ളി ത​ക​ർ​ക്കു​ന്ന​തും അ​തി​ൽ ആ​ഹ്ലാ​ദി​ച്ച് ബി​ജെ​പി നേ​താ​ക്ക​ൾ ആ​ലിം​ഗ​നം ചെ​യു​ന്ന​തു വ​രെ ടെ​ലി​വി​ഷ​ൻ ദൃ​ശ്യ​ങ്ങ​ളി​ൽ ലോ​കം ക​ണ്ട​ത് തെ​ളി​വു​ക​ളാ​കാ​തെ പോ​യ​ത് എ​ങ്ങ​നെ​യാ​ണെ​ന്നു സി​ബി​ഐ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.