സ്വ​ർ​ണ​ക്ക​ട​ത്ത്; ശി​വ​ശ​ങ്ക​റി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും
Wednesday, October 28, 2020 10:27 AM IST
കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ സ​മ​ര്‍​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി വി​ധി ഇ​ന്ന്. ക​സ്റ്റം​സ്, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് കേ​സു​ക​ളി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി​യാ​ണ് ശി​വ​ശ​ങ്ക​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​തേ​സ​മ​യം, ശി​വ​ശ​ങ്ക​റി​ന് ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തി​നെ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ എ​തി​ര്‍​ത്തി​ട്ടു​ണ്ട്. സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ ഗൂ​ഡാ​ലോ​ച​ന​യി​ല്‍ ശി​വ​ശ​ങ്ക​റി​ന് കൃ​ത്യ​മാ​യ പ​ങ്കു​ണ്ടെ​ന്നും ഇ​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​ന്ന​ത​പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നു​മാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ വാ​ദം. നി​യ​മ​പ​ര​മാ​യി മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് ക​സ്റ്റം​സും​ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

എ​ന്നാ​ൽ ത​നി​ക്ക് ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളി​ലാ​ണ് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​തെ​ന്നാ​ണ് ശി​വ​ശ​ങ്ക​റി​ന്‍റെ വാ​ദം. താ​ൻ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന വാ​ദം വ​സ്തു​താ​പ​ര​മ​ല്ലെ​ന്നും ശി​വ​ശ​ങ്ക​ർ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.