പ​ശ്ചി​മ ബം​ഗാ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ അ​ൽ ഖ്വ​യ്ദ പ​ദ്ധ​തി
Friday, November 13, 2020 8:00 PM IST
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ അ​ൽ ഖ്വ​യ്ദ പ​ദ്ധ​തി​യി​ടു​ന്ന​താ​യി ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യു​ടെ മു​ന്ന​റി​യി​പ്പ്. സ്ലീ​പ്പ​ർ സെ​ല്ലു​ക​ളെ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്താ​നാ​ണ് പ​ദ്ധ​തി.

പ്രാ​ദേ​ശി​ക തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളെ പ്ര​വ​ർ​ത്ത​ന​നി​ര​ത​രാ​ക്കി വി​ദേ​ശ​ത്തു നി​ന്നു നി​യ​ന്ത്രി​ക്കു​ന്ന രീ​തി​യാ​ണ് അ​ൽ​ഖ്വ​യ്ദ ന​ട​ത്തു​ന്ന​തെ​ന്നും ന​വം​ബ​ർ അ​ഞ്ചി​നു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ബം​ഗാ​ളി​ൽ നി​ന്നു യു​വാ​ക്ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​താ​യി നേ​ര​ത്തെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

മു​ന്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഭീ​ക​ര​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് എ​ൻ​ഐ​എ​യ്ക്ക് ഈ ​വി​വ​രം ല​ഭി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 11 പേ​രെ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ അ​ട​ക്കം ഭീ​ക​ര​ർ ല​ക്ഷ്യം വ​യ്ക്കു​ന്ന​താ​യും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.