സ്ഥാ​നാ​ർ​ഥി​ക​ളെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ധി​ക്ഷേ​പ​ക​ര​മാ​യി ചി​ത്രീ​ക​രി​ച്ചാ​ൽ ന​ട​പ​ടി
Thursday, November 19, 2020 6:32 AM IST
തി​രു​വ​ന​ന്ത​പു​രം: വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ധി​ക്ഷേ​പ​ക​ര​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്ക് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദ്ദേ​ശം ന​ൽ​കി.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ത്ര​ങ്ങ​ളും സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും എ​ഡി​റ്റ് ചെ​യ്തും അ​ശ്ലീ​ല പ​ദ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് നി​ർ​ദ്ദേ​ശം.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ഇ​ല​ക്ഷ​ൻ സെ​ല്ലി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ളോ​ട് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.