ക​ർ​ഷ​ക​രെ തടവിലാക്കാൻ ഡ​ൽ​ഹി​യി​ലെ സ്റ്റേ​ഡി​യ​ങ്ങ​ൾ വി​ട്ട് ന​ൽ​കി​ല്ലെ​ന്ന് എഎപി
Friday, November 27, 2020 3:35 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ർ​ഷ​ക​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ ഒ​ൻ​പ​ത് സ്റ്റേ​ഡി​യ​ങ്ങ​ൾ വേ​ണ​മെ​ന്ന പോ​ലീ​സി​ന്‍റെ ആ​വ​ശ്യം നി​ഷേ​ധി​ച്ച് ആം ​ആ​ദ്മി സ​ർ​ക്കാ​ർ. ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു.

അ​റ​സ്റ്റു ചെ​യ്ത് ജ​യി​ലി​ലാ​ക്കാ​ന്‍ ന​മ്മു​ടെ രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​ര്‍ കു​റ്റ​വാ​ളി​ക​ളോ തീ​വ്ര​വാ​ദി​ക​ളോ അ​ല്ല. ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം ഉ​റ​പ്പു​ന​ല്‍​കു​ന്നു​ണ്ട്. ആ​ര്‍​ട്ടി​ക്കി​ള്‍ 19 (1) പ്ര​കാ​ര​മു​ള്ള പ്ര​തി​ഷേ​ധം ഒ​രു സ്വ​ത​ന്ത്ര ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​ണെ​ന്ന് ആം ​ആ​ദ്മി നേ​താ​വ് രാ​ഘ​വ് ച​ദ്ദ പ​റ​ഞ്ഞു.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക ന​യ​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള ക​ര്‍​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം ശ​ക്തി​പ്രാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഡ​ല്‍​ഹി​യി​ലെ ഒ​ന്‍​പ​ത് സ്റ്റേ​ഡി​യ​ങ്ങ​ള്‍ താ​ത്കാ​ലി​ക ജ​യി​ലാ​ക്കി മാ​റ്റാ​ന്‍ പോ​ലീ​സ് ശ്ര​മം ആ​രം​ഭി​ച്ച​ത്. ഇ​തി​നാ​യു​ള്ള അ​നു​വാ​ദ​ത്തി​നാ​യി പോ​ലീ​സ് ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​നെ സ​മീ​പി​ച്ചെ​ന്ന് വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​വും പോ​ലീ​സും ക​ര്‍​ഷ​ക​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. ഡ​ല്‍​ഹി-​ഹ​രി​യാ​ന അ​തി​ര്‍​ത്തി​യി​ല്‍ വ​ച്ച് ക​ര്‍​ഷ​ക​രെ പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. ക​ര്‍​ഷ​ക​രെ പ്ര​തി​രോ​ധി​ക്കാ​ന്‍ കേ​ന്ദ്ര​സേ​ന​യെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.