യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Tuesday, January 19, 2021 1:53 PM IST
തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌സി​യെ നോ​ക്കു​കു​ത്തി​യാ​ക്കി സ​ർ​ക്കാ​ർ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​വെ​ന്ന് ആ​രോ​പി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ട്ട പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ​വാ​ത​ക​വും പ്ര​യോ​ഗി​ച്ചു.

എം​എ​ൽ​എ​മാ​രാ​യ ഷാ​ഫി പ​റ​മ്പി​ൽ, വി.​ടി.​ബ​ൽ​റാം. കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ, റോ​ജി എം. ​ജോ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ മു​ന്നോ​ട്ടു​നീ​ങ്ങാ​ൻ ശ്ര​മി​ച്ച​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു​പോ​യി​ല്ല. സ​മ​ര​ഗേ​റ്റി​ന് മു​ന്നി​ൽ എം​എ​ൽ​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ കു​ത്തി​യി​രു​ന്ന് മു​ദ്രാ​വാ​ക്യം മു​ഴ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.