ജാ​ന​റ്റ് യെ​ല്ല​ൻ ആ​ദ്യ​ യു​എ​സ് വ​നി​താ ട്ര​ഷ​റി മേ​ധാ​വി
Tuesday, January 26, 2021 7:57 AM IST
വാ​ഷിം​ഗ്ട​ണ്‍: മു​ന്‍ ഫെ​ഡ​റ​ല്‍ ചെ​യ​ര്‍ ജാ​ന​റ്റ് യെ​ല്ല​നെ ആ​ദ്യ​ത്തെ വ​നി​താ ട്ര​ഷ​റി മേ​ധാ​വി​യാ​യി യു​എ​സ് സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു. യു​എ​സ് ട്ര​ഷ​റി വ​കു​പ്പി​നെ ന​യി​ക്കു​ന്ന ആ​ദ്യ വ​നി​ത​യാ​യി ജാ​ന​റ്റ് യെ​ല്ല​നെ സ്ഥി​രീ​ക​രി​ക്കാ​ന്‍ സെ​ന​റ്റ് ചൊ​വ്വാ​ഴ്ച വോ​ട്ട് ചെ​യ്തു.

യെ​ല്ല​ന്‍റെ നാ​മ​നി​ര്‍​ദ്ദേ​ശം ക​ഴി​ഞ്ഞ ദി​വ​സം സെ​ന​റ്റ് സ​മി​തി ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​ക​രി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഫ്‌​ളോ​ര്‍ വോ​ട്ടി​ലൂ​ടെ പൂ​ര്‍​ണ അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. ഫെ​ഡ​റ​ല്‍ റി​സ​ര്‍​വി​നും വൈ​റ്റ് ഹൗ​സ് കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ക്ക​ണോ​മി​ക് അ​ഡ്വൈ​സേ​ഴ്‌​സി​നും നേ​തൃ​ത്വം ന​ല്‍​കി​യ ആ​ദ്യ​ത്തെ വ​നി​ത കൂ​ടി​യാ​ണ് യെ​ല്ല​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------