കോ​വി​ഡ് വ്യാ​പ​നം; അ​തി​ർ​ത്തി​യി​ലെ ഇ​ട​റോ​ഡു​ക​ൾ ത​മി​ഴ്നാ​ട് അ​ട​ച്ചു
Saturday, April 17, 2021 10:50 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ർ​ത്തി​യി​ലെ ഇ​ട​റോ​ഡു​ക​ൾ അ​ട​ച്ച് ത​മി​ഴ്നാ​ട്. തി​രു​വ​ന​ന്ത​പു​രം-​ക​ന്യാ​കു​മാ​രി അ​തി​ർ​ത്തി​യി​ലെ12​ഓ​ളം ഇ​ട റോ​ഡു​ക​ളാ​ണ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ബാ​രി​ക്കേ​ഡ് വ​ച്ച് അ​ട​ച്ച​ത്.

കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പൊ​ഴി​യൂ​ര്‍, ഉ​ച്ച​ക്ക​ട, കാ​ര​ക്കോ​ണ​ത്തി​ന് സ​മീ​പം ക​ണ്ണു​വാ​മൂ​ട്, പ​ന​ച്ച​മൂ​ട്, വെ​ള്ള​റ​ട, അ​മ്പൂ​രി തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ റോ​ഡു​ക​ളാ​ണ് അ​ട​ച്ച​ത്.

അ​തേ​സ​മ​യം, കേ​ര​ള​ത്തി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്ക് ഇ ​പാ​സ് നി​ർ​ബ​ന്ധ​മാ​ക്കി. കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു​വേ​ണം ഇ ​പാ​സ് വാ​ങ്ങാ​ൻ.

കൂ​ടാ​തെ അ​തി​ർ​ത്തി​യി​ലെ​ത്തു​ന്ന​വ​രു​ടെ സാം​പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കു​ന്ന​വ​ത് വ​രെ കാ​ത്തു​നി​ൽ​ക്കേ​ണ്ട. പ​രി​ശോ​ധ​ന ഫ​ലം ഫോ​ണി​ലേ​ക്ക് അ​യ​ച്ചു ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.