ധ​വാ​ൻ തി​ള​ങ്ങി; പ​ഞ്ചാ​ബ് കിം​ഗ്സി​നെ ത​ക​ര്‍​ത്ത് ഡ​ല്‍​ഹി ക്യാ​പ്പി​റ്റ​ല്‍​സ്
Sunday, April 18, 2021 11:26 PM IST
മും​ബൈ: ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ ആ​റു വി​ക്ക​റ്റി​ന് കീ​ഴ​ട​ക്കി ഡ​ല്‍​ഹി ക്യാ​പ്പി​റ്റ​ല്‍​സ്. പ​ഞ്ചാ​ബ് ഉ​യ​ര്‍​ത്തി​യ 196 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം 18.2 ഓ​വ​റി​ല്‍ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ഡ​ല്‍​ഹി മ​റി​ക​ട​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ന്‍റെ മി​ക​വി​ലാ​ണ് ഡ​ൽ​ഹി​യു​ടെ വി​ജ​യം. ധ​വാ​ൻ 49 പ​ന്തി​ല്‍ നി​ന്ന് ര​ണ്ടു സി​ക്‌​സും 13 ഫോ​റു​മ​ട​ക്കം 92 റ​ണ്‍​സെ​ടു​ത്തു.

196 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഡ​ൽ​ഹി​ക്ക് ധ​വാ​നും പൃ​ഥ്വി ഷാ​യും ചേ​ർ​ന്നു മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. 17 പ​ന്തി​ല്‍ നി​ന്ന് ര​ണ്ടു സി​ക്‌​സും മൂ​ന്നു ഫോ​റു​മ​ട​ക്കം 32 റ​ണ്‍​സെ​ടു​ത്ത പൃ​ഥ്വി ഷാ​യാ​ണ് ആ​ദ്യം പു​റ​ത്താ​യ​ത്. അ​ര്‍​ഷ്ദീ​പ് സിം​ഗി​നാ​ണ് വി​ക്ക​റ്റ്. പി​ന്നാ​ലെ​യെ​ത്തി​യ സ്റ്റീ​വ് സ്മി​ത്ത്(12 പ​ന്തി​ൽ 9) വേ​ഗം മ​ട​ങ്ങി.

ധ​വാ​നും ക്യാ​പ്റ്റ​ന്‍ ഋ​ഷ​ഭ് പ​ന്തും ചേ​ര്‍​ന്ന് സ്‌​കോ​ര്‍ 152 വ​രെ​യെ​ത്തി​ച്ചു. പ​തി​ന​ഞ്ചാം ഓ​വ​റി​ല്‍ ധ​വാ​നും പി​ന്നാ​ലെ പ​ന്തും പു​റ​ത്താ​യ​തോ​ടെ ഡ​ൽ​ഹി പ്ര​തി​രോ​ധ​ത്തി​ലാ​യി. എ​ന്നാ​ല്‍ 13 പ​ന്തി​ല്‍ നി​ന്ന് 27 റ​ണ്‍​സെ​ടു​ത്ത മാ​ര്‍​ക്ക​സ് സ്റ്റോ​യ്‌​നി​സ് കൂ​ടു​ത​ല്‍ ന​ഷ്ട​ങ്ങ​ളി​ല്ലാ​തെ ഡ​ല്‍​ഹി​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു.

നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പ​ഞ്ചാ​ബ് അ​ര്‍​ധ സെ​ഞ്ചു​റി നേ​ടി​യ മാ​യ​ങ്ക് അ​ഗ​ര്‍​വാ​ളി​ന്‍റെ​യും ക്യാ​പ്റ്റ​ന്‍ കെ.​എ​ല്‍ രാ​ഹു​ലി​ന്‍റെ​യും മി​ക​വി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 195 റ​ണ്‍​സെ​ടു​ത്തു. മാ​യ​ങ്ക്-​രാ​ഹു​ല്‍ ഓ​പ്പ​ണിം​ഗ് സ​ഖ്യം 12.4 ഓ​വ​റി​ല്‍ 122 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്. 36 പ​ന്തി​ല്‍ നി​ന്ന് നാ​ലു സി​ക്‌​സും ഏ​ഴു ഫോ​റു​മ​ട​ക്കം 69 റ​ണ്‍​സെ​ടു​ത്ത മാ​യ​ങ്കി​നെ അ​ര​ങ്ങേ​റ്റ​ക്കാ​ര​ന്‍ ലു​ക്മാ​ന്‍ മെ​റി​വാ​ല പു​റ​ത്താ​ക്കി.

51 പ​ന്തി​ല്‍ നി​ന്ന് ര​ണ്ടു സി​ക്‌​സും ഏ​ഴു ഫോ​റു​മ​ട​ക്കം 61 റ​ൺ​സെ​ടു​ത്ത രാ​ഹു​ലും വൈ​കാ​തെ പു​റ​ത്താ​യി. ക്രി​സ് ഗെ​യ്‌​ൽ(11), നി​ക്കോ​ളാ​സ് പു​ര​ൻ(9) എ​ന്നി​വ​ർ​ക്ക് കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​യി​ല്ല. ഷാ​രു​ഖ് ഖാ​ന്‍ അ​ഞ്ച് പ​ന്തി​ല്‍ നി​ന്ന് 15 റ​ണ്‍​സെ​ടു​ത്തു. ദീ​പ​ക് ഹൂ​ഡ 13 പ​ന്തി​ല്‍ നി​ന്ന് 22 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.