പെ​ഗാ​സ​സ്: ജൂ​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണം; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ സു​പ്രീം​കോ​ട​തി​യി​ൽ
പെ​ഗാ​സ​സ്: ജൂ​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണം; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ സു​പ്രീം​കോ​ട​തി​യി​ൽ
Tuesday, July 27, 2021 11:40 AM IST
ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ർ​ത്ത​ലി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ എ​ൻ. റാം, ​ശ​ശി​കു​മാ​ർ എ​ന്നി​വ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. സി​റ്റിം​ഗ് ജ​ഡ്ജി​യോ വി​ര​മി​ച്ച ജ​ഡ്ജി​യോ അ​ന്വേ​ഷ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് റി​ട്ട് ഹ​ർ​ജി ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​സ്ര​യേ​ൽ ചാ​ര സോ​ഫ്റ്റ്‌​വ​യ​റാ​യ പെ​ഗാ​സ​സ് ഏ​തെ​ങ്കി​ലും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​വോ എ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സൈ​നി​ക ത​ല​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ത് വ്യ​ക്തി​ക​ളു​ടെ ഫോ​ണ്‍ ചോ​ർ​ത്തി സ്വ​കാ​ര്യ​ത​യി​ലേ​ക്കു ക​ട​ന്നു​ക​യ​റു​ക​യാ​ണെ​ന്ന് ഹ​ർ​ജി​യി​ൽ ആ​രോ​പി​ച്ചി​ട്ടു​ണ്ട്.

ഫോ​ണ്‍ ചോ​ർ​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ എ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ ഹ​ർ​ജി​യാ​ണ് ഇ​ത്. ഫോ​ൺ ചോ​ർ​ത്ത​ൽ കേ​സി​ൽ പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം ജൂ​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.