വി​വാ​ദ​മാ​ക്കു​ന്ന​വ​ർ​ക്കു കൃ​ത്യ​മാ​യ മ​റു​പ​ടി; കു​ടും​ബ​ക്ഷേ​മ​ത്തി​നു കൂ​ടു​ത​ൽ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു പാ​ലാ രൂ​പ​ത
വി​വാ​ദ​മാ​ക്കു​ന്ന​വ​ർ​ക്കു കൃ​ത്യ​മാ​യ മ​റു​പ​ടി; കു​ടും​ബ​ക്ഷേ​മ​ത്തി​നു കൂ​ടു​ത​ൽ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു പാ​ലാ രൂ​പ​ത
Tuesday, July 27, 2021 3:01 PM IST
പാ​ലാ: കു​ടും​ബ വ​ർ​ഷാ​ചാ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു കു​ടും​ബ​ങ്ങ​ൾ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച ക്ഷേ​മ​പ​ദ്ധ​തി​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യ​തി​നു പി​ന്നാ​ലെ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ചു സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി പാ​ലാ രൂ​പ​ത. കൂ​ടു​ത​ൽ കു​ട്ടി​ക​ളുള്ള കു​ടും​ബ​ങ്ങ​ൾ​ക്കു പ്ര​ഖ്യാ​പി​ച്ച ക്ഷേ​മ പ​ദ്ധ​തി​ക​ൾ വി​വാ​ദ​മാ​ക്കാ​ൻ ചി​ല​ർ ശ്ര​മി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​റ​ച്ച തീ​രു​മാ​ന​ത്തോ​ടെ തീ​രു​മാ​ന​ങ്ങ​ൾ സ​ർ​ക്കു​ല​റാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​ടു​ത്ത ഞാ​യ​റാ​ഴ്ച ദേ​വാ​ല​യ​ങ്ങ​ളി​ൽ വാ​യി​ക്കും. പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ ഇ​ങ്ങ​നെ:

1. 2000-നു ​ശേ​ഷം വി​വാ​ഹി​ത​രാ​യ പാ​ലാ രൂ​പ​താം​ഗ​ങ്ങ​ളാ​യ ദ​ന്പ​തി​ക​ൾ​ക്ക് അ​ഞ്ചോ അ​തി​ൽ കൂ​ടു​ത​ലോ കു​ട്ടി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ഓ​രോ മാ​സ​വും 1,500 രൂ​പ സാ​ന്പ​ത്തി​ക സ​ഹാ​യം 2021 ഓ​ഗ​സ്റ്റ് മു​ത​ൽ പാ​ലാ രൂ​പ​ത​യു​ടെ ഫാ​മി​ലി അ​പ്പ​സ്റ്റോ​ലേ​റ്റ് വ​ഴി ല​ഭി​ക്കും.

2. പാ​ലാ രൂ​പ​താം​ഗ​ങ്ങ​ളാ​യ കു​ടും​ബ​ങ്ങ​ളി​ൽ അ​ഞ്ചോ അ​തി​ല​ധി​ക​മോ കു​ട്ടി​ക​ളു​ള്ള ദ​ന്പ​തി​ക​ളി​ൽ ഒ​രാ​ൾ​ക്ക് അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യ​നു​സ​രി​ച്ചു രൂ​പ​തവ​ക ചേ​ർ​പ്പു​ങ്ക​ലി​ലു​ള്ള മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ൽ ജോ​ലി​ക​ളി​ൽ മു​ൻ​ഗ​ണ​ന ല​ഭി​ക്കും.

3. പാ​ലാ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ചേ​ർ​പ്പു​ങ്ക​ൽ മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലും മു​ട്ടു​ചി​റ ഹോ​ളി ഗോ​സ്റ്റ് മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ലും പാ​ലാ രൂ​പ​താം​ഗ​ങ്ങ​ളാ​യ ദ​ന്പ​തി​ക​ളു​ടെ നാ​ലാ​മ​ത്തേ​തും തു​ട​ർ​ന്നു​ള്ള​തു​മാ​യ പ്ര​സ​വ​ത്തി​ന് അ​ഡ്മി​റ്റ് ആ​കു​ന്ന​തു മു​ത​ൽ ഡി​സ്ചാ​ർ​ജ് ആ​കു​ന്ന​തു​വ​രെ​യു​ള്ള ചെ​ല​വു​ക​ൾ സൗ​ജ​ന്യ​മാ​യി​രി​ക്കും.

4. ചേ​ർ​പ്പു​ങ്ക​ൽ മാ​ർ സ്ലീ​വാ ന​ഴ്സിം​ഗ് കോ​ള​ജി​ൽ കാ​ലാ​കാ​ല​ങ്ങ​ളി​ൽ നി​യ​മ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന കു​ട്ടി​ക​ളി​ൽ പാ​ലാ രൂ​പ​ത​യി​ലെ കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നാ​ലാ​മ​തു മു​ത​ലു​ള്ള കു​ട്ടി​ക​ളു​ടെ പ​ഠ​ന ചെ​ല​വു​ക​ൾ സൗ​ജ​ന്യ​മാ​യി​രി​ക്കും.

5. പാ​ലാ രൂ​പ​ത​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലാ​മ​താ​യും തു​ട​ർ​ന്നും ജ​നി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു പാ​ലാ രൂ​പ​ത​യു​ടെ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലും ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ള​ജി​ലും അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു ട്യൂ​ഷ​ൻ ഫീ​സ് സൗ​ജ​ന്യ​മാ​യി​രി​ക്കും.

6. 2000 വ​ർ​ഷം മു​ത​ൽ കു​ടും​ബ​വ​ർ​ഷ​മാ​യ 2021 വ​രെ ജ​നി​ച്ച​വ​രാ​യ പാ​ലാ രൂ​പ​ത​യി​ലെ കു​ടും​ബ​ങ്ങ​ളി​ൽ നാ​ലാ​മ​തോ അ​തി​നു ശേ​ഷ​മോ ജ​നി​ക്കു​ന്ന കു​ട്ടി​ക​ളി​ൽ സാ​ന്പ​ത്തി​ക വി​ഷ​മ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു നി​ർ​ദി​ഷ്ഠ യോ​ഗ്യ​ത​ക​ളും സർക്കാരിന്‍റെ അ​ത​തു സ​മ​യ​ങ്ങ​ളി​ലെ നി​യ​മ​ന മാ​ന​ദ​ണ്ഡ​ങ്ങ​ളു​മ​നു​സ​രി​ച്ചു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​യ​മ​ന പ​രി​ഗ​ണ​ന ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.