കൊ​ല്ലം മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ക​സ​ന​ത്തി​ന് 23.73 കോ​ടി
കൊ​ല്ലം മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ക​സ​ന​ത്തി​ന് 23.73 കോ​ടി
Friday, July 30, 2021 11:14 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ വി​വി​ധ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 23.73 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. മ​റ്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളെ പോ​ലെ കൊ​ല്ലം മെ​ഡി​ക്ക​ല്‍ കോ​ള​ജി​നേ​യും മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഹൃ​ദ്രോ​ഗ ചി​കി​ത്സ​യ്ക്കാ​യി കാ​ത്ത് ലാ​ബ് സം​വി​ധാ​ന​മൊ​രു​ക്കി​യി​രു​ന്നു. ഇ​തി​നാ​യി കാ​ര്‍​ഡി​യോ​ള​ജി​സ്റ്റി​നെ നി​യ​മി​ച്ചു. ദേ​ശീ​യ പാ​ത​യോ​ട് ചേ​ര്‍​ന്നു​ള്ള മെ​ഡി​ക്ക​ല്‍ കോ​ള​ജാ​യ​തി​നാ​ല്‍ ട്രോ​മ കെ​യ​ര്‍ സെ​ന്‍റ​റി​ന് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ല്‍​കി ഭ​ര​ണാ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്നു. ട്രോ​മ കെ​യ​റി​നു​ള്‍​പ്പെ​ടെ ആ​വ​ശ്യ​മാ​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​നാ​യി 9.25 കോ​ടി രൂ​പ​യും ന​ഴ്‌​സു​മാ​രു​ടെ ഔ​ട്ട്‌​സോ​ഴ്‌​സിം​ഗ് സേ​വ​ന​ത്തി​നാ​യി 82 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.