കോട്ടക്കൽ: ഹയർ സെക്കൻഡറി പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാതല ശിൽപശാല കോട്ടയ്ക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് നസീബ അസീസ് ഉദ്ഘാടനം ചെയ്തു. കോട്ടയ്ക്കൽ നഗരസഭാ ചെയർപേഴ്സണ് ഡോ. ഹനീഷ അധ്യക്ഷത വഹിച്ചു. ഡോ. ആർ.കെ. ജയപ്രകാശ് പദ്ധതിരേഖ അവതരിപ്പിച്ചു.
മലപ്പുറം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡി.ജെ. സതീഷ്, കോട്ടക്കൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് പാറോളി റംല, എസ്സിഇആർടി ഫാക്കൽറ്റി അംഗം ഡോ. എ.കെ. അനിൽകുമാർ, കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ കെ. മുഹമ്മദ് ഷരീഫ്, മലപ്പുറം സീനിയർ ഡയറ്റ് ഫാക്കൽറ്റി പി.വി. സ്മിത, എസ്എസ്കെ. ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ അബ്ദുസലീം, വിദ്യാകിരണം കോ ഓർഡിനേറ്റർ എസ്എസ്കെ-ഡിപിഒ സുരേഷ് കൊളശേരി,
ഹയർസെക്കൻഡറി അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ഇസഹാഖ് കാലടി, ജിആർഎച്ച്എസ്എസ് പ്രിൻസിപ്പൽ ഇൻ ചാർജ് കെ.പി. മജീദ്, ഹയർസെക്കൻഡറി ജില്ലാ കോ ഓർഡിനേറ്റർ വി.പി. ഷാജു തുടങ്ങിയവർ സംബന്ധിച്ചു.
പാഠ്യപദ്ധതി പൊതുസമീപനം, ഭാഷാ സാഹിത്യം, ഭരണഘടന മൂല്യങ്ങൾ, സാമൂഹ്യശാസ്ത്രം, ശാസ്ത്രം- ഗണിതം, കലാകായിക വിദ്യാഭ്യാസം, സാങ്കേതികവിദ്യയുടെ പ്രയോഗം, വിലയിരുത്തൽ എന്നീ എട്ടു മേഖലകളുടെ അവതരണവും ക്രോഡീകരണവും ശിൽലശാലയിൽ നടന്നു. സംസ്ഥാന വിദ്യാഭ്യാസ പരിശീലന സമിതി തയാറാക്കിയ ചർച്ചാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ എട്ടു ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചർച്ചയും നടന്നു.
മെറിറ്റോക്രസിയുടെ കാലം അവസാനിക്കുകയും മനോഭാവവും നൈപുണ്യവും പ്രധാനമാവുകയും ചെയ്യുന്പോൾ കുട്ടി സന്ദർഭത്തിനനുസൃതമായ അറിവിനെ തിരിച്ചറിവാക്കി മാറ്റിയാൽ മാത്രമേ വിജ്ഞാന സമൂഹത്തിൽ അതിജീവിക്കൂവെന്നും വിനിമയ രീതിയിലും വിലയിരുത്തലിലും കാലാനുസൃതമാറ്റം അനിവാര്യമാണെന്നും യോഗം വിലയിരുത്തി.