സാ​ഹി​ത്യ സെ​മി​നാ​റി​ൽ ഒ​ന്നാ​മ​തെ​ത്തി എ​സ്. ശ്രീ​കാ​ർ​ത്തി​ക
Thursday, August 14, 2025 5:39 AM IST
അ​ങ്ങാ​ടി​പ്പു​റം: മ​ങ്ക​ട ഉ​പ​ജി​ല്ലാ​ത​ല​ത്തി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ സെ​മി​നാ​റി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി എ​സ്.​ശ്രീ​കാ​ർ​ത്തി​ക. ’മ​ഞ്ഞ് :എം​ടി​യു​ടെ നോ​വ​ലു​ക​ളി​ലെ ഭാ​വ​കാ​വ്യം’ എ​ന്ന​താ​യി​രു​ന്നു സെ​മി​നാ​ർ വി​ഷ​യം. മ​ങ്ക​ട ഉ​പ​ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ശ്രീ​കാ​ർ​ത്തി​ക ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.

പി.​ടി.​അ​ല​ൻ (മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി) ര​ണ്ടും എ.​റി​ഫ (വ​ട​ക്കാ​ങ്ങ​ര ടി​എ​സ്എ​സ്) മൂ​ന്നും സ്ഥാ​നം നേ​ടി. ക​വ​യി​ത്രി നൂ​റ വ​രി​ക്കോ​ട​ൻ, പി.​അ​ബ്ദു​ൾ റ​ഹീം എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി. സു​നി​ൽ പെ​ഴു​ങ്കാ​ട്, പി.​ടി.​സൈ​നു​ദ്ദീ​ൻ, ന​ജ്ന മ​ച്ചി​ങ്ങ​ൽ, എം.​ശ്രീ​ജി​ത, ബി​ന്ദു വെ​ങ്ങാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.