കണ്ണൂർ: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഹയർ സെക്കൻഡറി വിഭാഗം ഒന്നാംവർഷ വിദ്യാർഥികൾക്കുള്ള ജില്ലാതല പ്രവേശനോത്സവം കണ്ണൂർ ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിൽ എം. വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.നിഷ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി വിഭാഗം ആർഡിഡി പി.എക്സ്. ബിയാട്രിസ് മരിയ പ്രവേശനോത്സവ സന്ദേശം നൽകി.
അധ്യാപക അവാർഡ് ജേതാവും കരിയർ കൗൺസിലിംഗ് വിദഗ്ധനുമായ പി.ഒ. മുരളീധരൻ ഓറിയന്റേഷൻ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പരാഗൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. സജീവൻ, വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ കെ.അനിത, വാർഡ് അംഗം കെ.കൃഷ്ണൻ തുടങ്ങിവർ പ്രസംഗിച്ചു.
പ്ലസ് വൺ സ്കൂൾതല പ്രവേശനോത്സവം രാമന്തളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം സി.പി ഷിജു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഇരിട്ടി: വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വൺ വിദ്യാർഥികൾക്ക് വരവേല്പ് -2025 എന്ന പേരിൽ സ്വീകരണം നൽകി. സോഫ്റ്റ് സ്കില്‍ പരിശീലകന് കെ.സി. ഷാജു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജര്‍ ഫാ. മാര്ട്ടിന് കിഴക്കേതലക്കല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പൽ ഡാഫി കെ. മാണി, മുഖ്യാധ്യാപകൻ ബെന്നി മാത്യു, പിടിഎ പ്രസിഡന്റ് ടൈറ്റസ് മുള്ളീകുഴിയില്, മദര്‍ പിടിഎ പ്രസിഡന്റ് ബിന്‍സി റോയി, സ്റ്റാഫ് സെക്രട്ടറി റിന്‍സി, മരിയ സെബാസ്റ്റ്യന്‍, അനില സജി എന്നിവര്‍ പ്രസംഗിച്ചു.
ഇരിട്ടി: എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം സ്കൂൾ മാനേജർ ഫാ. തോമസ് വടക്കേമുറിയിൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ജിമ്മി വട്ടംതൊട്ടിയിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ലിൻസി പി. സാം , ഡെന്നി തോമസ്, ബിനു .കെ. ആന്റണി, കെ. അഭിരാമി, ജോസഫ് ബിനു എന്നിവർ പ്രസംഗിച്ചു. പരിപാടിക്ക് എൻഎസ്എസ് വോളന്റിയർമാർ നേതൃത്വം നൽകി.
ഇരിട്ടി: കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്ലസ് വൺ പ്രവേശനോത്സവം പായം പഞ്ചായത്ത് അംഗം അനിൽ എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് ജോമി ജോസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.ജെ. വിനോദ് , ജിനിൽ മാർക്കോസ്, അൽക്ക റോസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കൂടെയുണ്ട് കരുത്തേകാൻ ബോധവൽക്കരണ ക്ലാസും നടത്തി. അധ്യാപകർ, എൻഎസ്എസ് വോളന്റിയർമാർ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നിവർ നേതൃത്വം നൽകി.
മട്ടന്നൂർ: മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുഗതൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വാർഡ് കൗൺസിലർ പി.ശ്രീജ അധ്യക്ഷത വഹിച്ചു.
പ്രസിദ്ധ മിമിക്രി കലാകാരനും സിനി ആർട്ടിസ്റ്റുമായ ശിവദാസ് മട്ടന്നൂർ വിശിഷ്ടാഥിതിയായിരുന്നു. തുടർന്ന് താങ്ങായി തണലായി മികവാർന്ന രക്ഷാകർതൃത്വം എന്നവിഷയത്തിൽ സൗഹൃദ കോ -ഓർഡിനേറ്റർ കെ.പി. ശ്രീജ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രൂപ എന്നിവർ ക്ലാസെടുത്തു.