ഉ​ത്ത​ര മ​ല​ബാ​റി​ലെ ആ​ദ്യ വൃ​ക്ക​ മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി ക​ണ്ണൂ​ര്‍ ആ​സ്റ്റ​ർ മിം​സി​ല്‍
Thursday, June 19, 2025 12:59 AM IST
ക​ണ്ണൂ​ര്‍: ഉ​ത്ത​ര മ​ല​ബാ​റി​ലെ ആ​ദ്യ വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ക​ണ്ണൂ​ര്‍ ആ​സ്റ്റ​ര്‍ മിം​സ് ഹോ​സ്പി​റ്റ​ലി​ല്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ചു. വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യ​വ​ര്‍ മം​ഗ​ളൂ​രു​വി​നെ​യോ കോ​ഴി​ക്കോ​ടി​നേ​യോ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ന് അ​റു​തി വ​രു​ത്തു​വാ​നും ഇ​തോ​ടെ സാ​ധി​ക്കും. ഗു​രു​ത​ര​മാ​യ വൃ​ക്ക​രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ഡ​യാ​ലി​സി​സ് വി​ധേ​യ​നാ​യി​രു​ന്ന ത​ല​ശേ​രി സ്വ​ദേ​ശി​യാ​യ 51 വ​യ​സു​കാ​ര​നാ​ണ് അ​വ​യ​വ​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​തി​യ ജീ​വി​തം നേ​ടി​യെ​ടു​ത്ത​ത്.

ഉ​ത്ത​ര കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ല്‍, ഏ​റ്റ​വും ഗു​ണ​നി​ല​വാ​ര​ത്തോ​ട് കൂ​ടി വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യാ സം​വി​ധാ​ന​ങ്ങ​ള്‍ സ​ജ്ജീ​ക​രി​ക്കു​മെ​ന്ന് ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക് മു​ന്പ് ആ​സ്റ്റ​ര്‍ കേ​ര​ള മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​കെ.​എം.​സൂ​ര​ജും ക​ണ്ണൂ​ര്‍ ആ​സ്റ്റ​ര്‍ മിം​സ് സി​ഒ​ഒ ഡോ. ​അ​നൂ​പ് ന​മ്പ്യാ​രും ന​ല്‍​കി​യ വാ​ഗ്ദാ​ന​മാ​ണ് ഇ​തോ​ടെ യാ​ഥാ​ര്‍​ഥ്യ​മാ​യ​ത്. നെ​ഫ്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബി​ജോ​യ് ആ​ന്‍റ​ണി, ഡോ. ​വി.​ആ​ർ. പ്ര​ദീ​പ്, ഡോ. ​സാ​രം​ഗ് വി​ജ​യ​ന്‍, യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ത്യേ​ന്ദ്ര​ന്‍ ന​മ്പ്യാ​ര്‍, ഡോ. ​അ​ക്ബ​ര്‍ സ​ലീം, അ​ന​സ്തേ​ഷ്യ വി​ഭാ​ഗം ഡോ.​അ​നീ​ഷ്, ഡോ.​വ​ന്ദ​ന, ഡോ.​പ്ര​ശാ​ന്ത് ന​ഴ്സിം​ഗ് വി​ഭാ​ഗം സോ​ണി​യ, ര​മ്യ തു​ട​യ​വ​ർ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ലി​ന് നേ​തൃ​ത്വം ന​ല്കി.

മാ​റ്റി​വ​യ്ക്കു​ന്ന വ്യ​ക്തി​ക്ക് അ​നു​യോ​ജ്യ​മാ​യ വൃ​ക്ക ല​ഭി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടാ​ണ് നി​ല​വി​ല്‍ പ്ര​ധാ​ന വെ​ല്ലു​വി​ളി. മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ച വ്യ​ക്തി​ക​ളു​ടെ അ​വ​യ​വ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ അ​വ​യ​വ​വു​മാ​ണ് പ്ര​ധാ​ന​മാ​യും വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ലി​ന് നി​ല​വി​ല്‍ സ്വീ​ക​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യം ഉ​യ​ര്‍​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കു​വാ​ന്‍ വൃ​ക്ക ആ​വ​ശ്യ​മാ​യി വ​രി​ക​യും എ​ന്നാ​ല്‍ സ്വീ​ക​ര്‍​ത്താ​വി​ന് യോ​ജി​ക്കാ​തെ വ​രി​ക​യും ചെ​യ്യു​ന്ന​വ​ര്‍ അ​നു​യോ​ജ്യ​മാ​യ വൃ​ക്ക​ക​ള്‍ പ​ര​സ്പ​രം കൈ​മാ​റാ​നു​ള്ള സ്വാ​പ് ട്രാ​ന്‍​സ്പ്ലാ​ന്‍റ് സം​വി​ധാ​നം വ്യാ​പ​ക​മാ​ക്കു​മെ​ന്ന് ആം​സ്റ്റ​ര്‍ മിം​സ് ക​ണ്ണൂ​ര്‍ സി​ഒ​ഒ ഡോ.​അ​നൂ​പ് ന​മ്പ്യാ​ർ അ​റി​യി​ച്ചു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​സ്റ്റ​ർ മിം​സ് സി​ഒ​ഒ ഡോ.​അ​നൂ​പ് ന​മ്പ്യാ​ർ, സി​എം​എ​സ് ഡോ.​സു​പ്രി​യ ര​ഞ്ജി​ത്, ഡി​ജി​എം ഓ​പ്പ​റേ​ഷ​ൻ​സ് വി​വി​ൻ ജോ​ർ​ജ്, നെ​ഫ്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബി​ജോ​യ് ആ​ന്‍റ​ണി, ഡോ. ​വി.​ആ​ർ. പ്ര​ദീ​പ്, ഡോ. ​സാ​രം​ഗ് വി​ജ​യ​ന്‍, യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ത്യേ​ന്ദ്ര​ന്‍ ന​മ്പ്യാ​ര്‍, ഡോ. ​അ​ക്ബ​ര്‍ സ​ലീം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.