കെ​വി​വി​ഇ​എ​സ് യൂ​ണി​റ്റ് വാ​ർ​ഷി​ക യോ​ഗ​ം
Thursday, June 19, 2025 12:59 AM IST
ആ​ല​ക്കോ​ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ​ആ​ല​ക്കോ​ട് യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും അ​നു​മോ​ദ​ന​വും വ്യാ​പാ​ര​ഭ​വ​നി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​എം. ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ മെം​ബ​ർ​മാ​രു​ടെ മ​ക്ക​ളെ അ​നു​മോ​ദി​ച്ചു. ജി​ല്ലാ, യൂ​ണി​റ്റ് ക്ഷേ​മ​നി​ധി വി​ത​ര​ണ​വും ന​ട​ത്തി. സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളെ കു​റി​ച്ച് ആ​ല​ക്കോ​ട് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കെ.​കെ. രാ​ജേ​ഷ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​ൺ​സ​ൺ, എ​ൻ.​വി. സ​ജീ​വ്, പി.​എ. അ​ഗ​സ്റ്റി​ൻ, ജോ​ൺ പ​ടി​ഞ്ഞാ​ത്ത്, ഷാ​ജു പോ​ൾ, റോ​യി പു​ളി​ക്ക​ൽ, ജോ​ബി​ൻ ജോ​സ്, ഷാ​ല റോ​മി, എ​ൻ.​എം. മൊ​യ്‌​തീ​ൻ, കെ.​എ​സ്. പ​ദ്മ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.