ത​ളി​പ്പ​റ​ന്പി​ൽ സി​മ​ന്‍റ് ക​യ​റ്റി വ​ന്ന ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
Monday, July 7, 2025 1:23 AM IST
ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യപാ​ത​യി​ൽ കു​പ്പ​ത്ത് സി​മ​ന്‍റ് ക​യ​റ്റി വ​ന്ന ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ലോ​റി റോ​ഡ​രി​കി​ലേ​ക്ക് ചെ​രി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ ഗ​താ​ഗ​തക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മം​ഗ​ളൂ​രു​വി​ൽ നി​ന്ന് 45 ട​ൺ സി​മ​ന്‍റ് ക​യ​റ്റി വ​ന്ന ലോ​റി വ​ഴി​മാ​റി ത​ളി​പ്പ​റ​മ്പ് എ​ത്തു​ക​യാ​യി​രു​ന്നു.

ചു​ട​ല വ​ഴി അ​മ്മാ​ന​പ്പാ​റ​യി​ലേ​ക്ക് പോ​കേ​ണ്ട ലോ​റി ത​ളി​പ്പ​റ​മ്പി​ൽ നി​ന്നും ചു​ട​ല​യി​ലേ​ക്ക് പോ​ക​വെ യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കു​പ്പം പാ​ലം ക​ഴി​ഞ്ഞ​പ്പോ​ൾ പി​റ​കി​ൽ വ​രി​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ സി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ ഒ​രു​വ​ശം താ​ഴ്ന്നു പോ​വു​ക​യാ​യി​രു​ന്നു. ഇ​വി​ടെ സം​ര​ക്ഷ​ണ ഭി​ത്തി ഉ​ള്ള​തി​നാ​ലാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്.

പ​രി​യാ​രം പോ​ലീ​സും ഹൈ​വേ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്. ലോ​റിയി​ലെ ച​ര​ക്ക് മ​റ്റൊ​രു വാ​ഹ​ന​ത്തി​ലേ​ക്ക് മാ​റ്റി​യാ​ണ് ലോ​റി അ​വി​ടെ നി​ന്നും നീ​ക്കി​യ​ത്.