ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ വി​ത്തേ​റ് ന​ട​ത്തി
Monday, July 7, 2025 1:23 AM IST
ഇ​രി​ട്ടി: വ​നമ​ഹോ​ത്സ​വ ഭാ​ഗ​മാ​യി ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ സ്പെ​ഷ​ൽ ഡ്യൂ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട​ത്തൊ​ട്ടി, ഡീ ​പോ​ൾ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​രെ പ​ങ്കെ​ടു​പ്പി​ച്ച് വി​ത്തേ​റ്, മു​ള​ത്തൈ ന​ടീ​ൽ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ വി. ​ര​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സി. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ര​മ്യ രാ​ഘ​വ​ൻ, സ്പെ​ഷ​ൽ ഡ്യൂ​ട്ടി സ്റ്റാ​ഫ്, വാ​ച്ച​ർ​മാ​ർ, ആ​റ​ളം ഇ​ക്കോ​ ഡ​വ​ല​പ്മെ​ന്‍റ് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മു​പ്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ 400 മു​ള​ത്തൈ​ക​ൾ ന​ട്ടു പി​ടി​പ്പി​ച്ചു. ആ​ഞ്ഞി​ലി, പ്ലാ​വ്, പൂ​വം, പു​ന്ന തു​ട​ങ്ങി​യ വൃ​ക്ഷ​ങ്ങ​ളു​ടെ വി​ത്ത് ബോ​ളു​ക​ൾ വ​ന​ത്തി​ൽ നി​ക്ഷേ​പി​ച്ചു.

വ​ന്യ​ജീ​വി ആക്രമണം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി വ​നം വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി​യാ​ണ് "മി​ഷ​ൻ ഫു​ഡ്, ഫോ​ഡ​ർ ആ​ൻ​ഡ് വാ​ട്ട​ർ'. വ​ന​ത്തി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് ജ​ല ല​ഭ്യ​ത​യും ഭ​ക്ഷ​ണ ല​ഭ്യ​ത​യും വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് മി​ഷ​ന്‍റെ ല​ക്ഷ്യം. വി​ത്തൂ​ട്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ​ന-​ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ വി​ത്തു​ക​ൾ വി​ത്തു​ണ്ട​ക​ളാ​ക്കി വ​ന​ത്തി​ൽ എ​റി​യു​ന്ന​ത്.