റോ​ഡ് വി​ക​സ​ന​ത്തി​ന് പ്ര​സി​ഡ​ന്‍റ് എ​തി​രെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം
Monday, July 7, 2025 1:24 AM IST
ക​ണി​ച്ചാ​ര്‍: ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​റ്റാം​ചേ​രി കോ​ള​നി​യി​ലി​ലേ​ക്കു​ള​ള റോ​ഡ് വി​ക​സ​ന​ത്തി​ന് ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ട​സം നി​ല്‍​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി പ​ഞ്ചാ​യ​ത്ത് അം​ഗം രം​ഗ​ത്ത്.

കി​ട​പ്പു​രോ​ഗി​ക​ള്‍ ഉ​ള്‍​പ്പെ​ടെ താ​മ​സി​ക്കു​ന്ന കോ​ളി​നി​യു​ടെ പി​ന്നി​ലെ റോ​ഡ് ആ​സ്തി​യി​ല്‍ ചേ​ര്‍​ക്കു​ന്ന​തി​നാ​യി നി​ര​ന്ത​രം പ​ഞ്ചാ​യ​ത്തി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടും പ​ഞ്ചാ​യ​ത്ത് അ​തി​ന് ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് വാ​ര്‍​ഡ് അം​ഗം സു​നി ജ​സ്റ്റി​ന്‍ ആ​ണ് ആ​രോ​പി​ച്ച​ത്.

കോ​ള​നി​ക്ക് സ​മീ​പം മാ​ലി​ന്യ സം​സ്‌​ക​ര പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ശ്ര​മി​ച്ചി​രു​ന്നു. ഇ​ത് കോ​ള​നി​നി​വാ​സി​ക​ളും പ​ഞ്ചാ​യ​ത്ത് അം​ഗ​വും എ​തി​ര്‍​ത്തി​രു​ന്നു. ഇ​താ​ണ് റോ​ഡ് വി​ക​സ​ന​ത്തി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ട​സം നി​ല്ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കോ​ള​നി നി​വാ​സി​ക​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നും പ​ഞ്ചാ​യ​ത്ത് അം​ഗം പ​റ​ഞ്ഞു.