ശ്രീകണ്ഠപുരം: കോൺഗ്രസ് ഇരിക്കൂർ-തളിപ്പറന്പ് നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾക്കുള്ള ശില്പശാല സംഘടിപ്പിച്ചു. ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാളിൽ സജീവ് ജോസഫ് എംഎൽഎ പരിശീലന കളരി "മിഷൻ- 2025' ഉദ്ഘാടനം ചെയ്തു. കെപിസിസി നിർദേശ പ്രകാരം ശ്രീകണ്ഠപുരം നഗരസഭ, ആലക്കോട്, നടുവിൽ, ഉളിക്കൽ, ഇരിക്കൂർ, ഏരുവേശി, ചപ്പാരപ്പടവ്, കൊളച്ചേരി തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കുള്ള പരിശീലന ശില്പശാലയാണ് നടത്തിയത്.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി നടത്തിയ പ്രവർത്തനങ്ങളുടെ വികസന പത്രിക തയാറാക്കാനുള്ള പരിശീലനമാണ് നൽകിയത്. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് മുഖ്യാതിഥിയായിരുന്നു. ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു.
എം.പി. ഉണ്ണികൃഷ്ണൻ, കെ.വി. ഫിലോമിന, പി.സി. ഷാജി, ഇ.വി. രാമകൃഷ്ണൻ, കെ.പി. ഗംഗാധരൻ, എം.ഒ. മാധവൻ, ജോസഫ് ആഞ്ഞിലിത്തോപ്പിൽ, മിനി ഷൈബി, സുനിജ ബാലകൃഷ്ണൻ, ജോജി കന്നക്കാട്ട്, ബേബി ഓടമ്പള്ളി, വിജിൽ മോഹൻ, ജോസ് വട്ടമല, ബേബി തോലാനി, നസീമ ഖാദർ, ഷിനോ പാറക്കൽ, ജോഷി കണ്ടത്തിൽ, മധു തൊട്ടിയിൽ, സോജൻ കാരാമയിൽ, റോയി ചക്കാനിക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.