കി​ളി​യ​ളം ചാ​ലി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, June 18, 2025 10:17 PM IST
ക​രി​ന്ത​ളം: നെ​ല്ലി​യ​ടു​ക്ക​ത്തി​നു സ​മീ​പം കി​ളി​യ​ളം ചാ​ലി​ൽ മൂ​ന്നു ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 60-70 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് കാ​ട്ടു​പ​ട​ർ​പ്പു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​താ​കാ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. നീ​ലേ​ശ്വ​രം എ​സ്‌​ഐ കെ.​വി. ര​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ചാ​ലി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്തു. ഇ​ൻ​ക്വ​സ്റ്റി​ന് ശേ​ഷം പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.