നീ​ലേ​ശ്വ​രം താ​ലൂ​ക്ക് രൂ​പീ​ക​രി​ക്ക​ണം: കെ​വി​വി​ഇ​എ​സ്
Saturday, June 14, 2025 1:08 AM IST
നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം ആ​സ്ഥാ​ന​മാ​യി താ​ലൂ​ക്ക് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നീ​ലേ​ശ്വ​രം യൂ​ണി​റ്റ് ജ​ന​റ​ല്‍​ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നീ​ലേ​ശ്വ​രം രാ​ജാ​റോ​ഡ് വി​ക​സ​നം ഉ​ട​ന്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ന​ഗ​ര​ത്തി​ല്‍ വാ​ഹ​ന​പാ​ര്‍​ക്കി​ങ് സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ന്ന​യി​ച്ചു.

വ്യാ​പാ​ര​ഭ​വ​നി​ല്‍ ന​ട​ന്ന യോ​ഗം സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ഉ്ഘ​ട​നം ചെ​യ്തു. കെ.​വി. സു​രേ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ശി​ഹാ​ബ് ഉ​സ്മാ​ന്‍, എ. ​വി​നോ​ദ്കു​മാ​ര്‍, എം. ​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, കെ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, ഡാ​നി​യേ​ല്‍ സു​കു​മാ​ര്‍ ജേ​ക്ക​ബ്, സി.​വി. പ്ര​കാ​ശ​ന്‍, സി.​എ​ച്ച്. അ​ബ്ദു​ള്‍ റ​ഷീ​ദ്, കെ.​എം. ബാ​ബു​രാ​ജ്, ശ​ശി​ധ​ര​ന്‍ പാ​ണ്ടി​ക്കോ​ട്, കെ.​എം. തു​ള​സി​ദാ​സ്, സി.​പി. ശ്രീ​ധ​ര​ന്‍, വി. ​രാ​ജ​ന്‍, ജ​യ​ല​ക്ഷ്മി സു​നി​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പി.​വി. പ​വി​ത്ര​ന്‍ സ്വാ​ഗ​ത​വും എം. ​ജ​യ​റാം ന​ന്ദി​യും പ​റ​ഞ്ഞു.