വൈ​ദ്യു​ത​ലൈ​നി​ല്‍ ത​ട്ടി ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​ക്ക് തീ​പി​ടി​ച്ചു
Saturday, June 14, 2025 1:08 AM IST
കാ​സ​ര്‍​ഗോ​ഡ്: വൈ​ദ്യു​ത​ലൈ​നി​ല്‍ ത​ട്ടി ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​ക്ക് തീ​പി​ടി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.20ഓ​ടെ തീ​പി​ടി​ച്ച​ത് കാ​സ​ര്‍​ഗോ​ഡ്-​കാ​ഞ്ഞ​ങ്ങാ​ട് സം​സ്ഥാ​ന​പാ​ത​യി​ലെ മേ​ല്‍​പ​റ​മ്പ് കൂ​വ​ത്ത​ടി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പൂ​നെ​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് റ​ഫ്രി​ജ​റേ​റ്റ​റു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​ക്കാ​ണ് തീ​പി​ടി​ച്ച​ത്.

ലോ​റി​യു​ടെ മു​ക​ള്‍​ഭാ​ഗം വൈ​ദ്യു​ത​ലൈ​നി​ല്‍ ത​ട്ടി ഷോ​ര്‍​ട്ട് ആ​യി തീ​പി​ടി​ച്ചു. തു​ട​ര്‍​ന്ന് ക​ണ്ടെ​യ്‌​ന​റി​ലേ​ക്ക് പ​ട​ര്‍​ന്നു. ക​ണ്ടെ​യ്‌​ന​റി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന നി​ര​വ​ധി റ​ഫ്രി​ജ​റേ​റ്റ​റു​ക​ള്‍​ക്ക് തീ ​പ​ട​ര്‍​ന്നു.

ബേ​ക്ക​ല്‍ പോ​ലീ​സ് കാ​സ​ര്‍​ഗോ​ഡ് അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ. ​ഹ​ര്‍​ഷ​യു​ടെ​യും സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യു ഓ​ഫീ​സ​ര്‍ സ​ണ്ണി ഇ​മ്മാ​നു​വ​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ടു യൂ​ണി​റ്റ് സേ​ന സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി.

കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യും അ​വ​ര്‍ എ​ത്തി വൈ​ദ്യു​ത ബ​ന്ധം വി​ച്ഛേ​ദി​ച്ച ശേ​ഷ​മാ​ണ് സേ​ന പൂ​ട്ട് പൊ​ളി​ച്ച് ക​ണ്ടെ​ന​റി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

പി​ന്നീ​ട് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​യു​ള്ള നി​ര​വ​ധി റ​ഫ്രി​ജ​റേ​റ്റ​റു​ക​ള്‍ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ക​ണ്ടെ​യ്‌​ന​റി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന തീ ​പൂ​ര്‍​ണ​മാ​യും കെ​ടു​ത്തു​ക​യും ചെ​യ്തു ഏ​ക​ദേ​ശം 10 റ​ഫ്രി​ജ​റേ​റ്റ​റു​ക​ള്‍ ഭാ​ഗി​ക​മാ​യി ക​ത്തി​യെ​ങ്കി​ലും ബാ​ക്കി വി​ല​പി​ടി​പ്പു​ള്ള മ​റ്റു റ​ഫ്രി​ജ​റേ​റ്റ​റു​ക​ളും വാ​ഹ​ന​വും സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ പൂ​ര്‍​ണ​മാ​യും സം​ര​ക്ഷി​ക്കാ​ന്‍ സാ​ധി​ച്ചു.