വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​നം
Sunday, June 15, 2025 7:24 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള സ്റ്റേ​റ്റ് സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ദ​മി​യു​ടെ കാ​ഞ്ഞ​ങ്ങാ​ട് സെ​ന്‍റ​റി​ൽ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​നാ​യു​ള്ള വീ​ക്കെ​ൻ​ഡ് ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

ജൂ​ലൈ അ​ഞ്ചി​നാ​ണ് കോ​ഴ്സ് ആ​രം​ഭി​ക്കു​ന്ന​ത്. ചെ​മ്മ​ട്ടം​വ​യ​ൽ സ​യ​ൻ​സ് പാ​ർ​ക്കി​ലെ സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ദ​മി ക്യാ​മ്പ​സി​ൽ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും രാ​വി​ലെ മു​ത​ൽ ഉ​ച്ച വ​രെ​യാ​യി​രി​ക്കും ക്ലാ​സു​ക​ൾ. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ www.kscsa.org എ​ന്ന സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ടാ​ല​ന്‍റ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ഴ്സി​ന് 4720 രൂ​പ​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​നു​ള്ള ഫൗ​ണ്ടേ​ഷ​ൻ സ്കി​ൽ കോ​ഴ്സി​ന് 5900 രൂ​പ​യു​മാ​ണ് ഫീ​സ്. ഫോ​ൺ: 8281098876.